Wednesday, November 4, 2026
Homeഇന്ത്യപാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 12.50 രൂപ.

പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 12.50 രൂപ.

കൊച്ചി: ദീപാവലിക്ക് മുന്നോടിയായി രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ വില 2,840 രൂപയായി. ഞായറാഴ്ച മുതൽ പുതുക്കിയ വില നിലവിൽ വന്നു.

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിക്കുന്നത്. ഉത്സവകാലത്ത് ഉണ്ടായ വിലവർധന വ്യാപാരികൾക്ക് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കുമാണ് ഇത് കൂടുതൽ ബാധിക്കുക. പാചകവാതക വില കൂടുന്നതോടെ ഭക്ഷണസാധനങ്ങളുടെ വിലയും ഉയരാൻ സാധ്യതയുണ്ട്. ഇത് സാധാരണക്കാരെയും പരോക്ഷമായി ബാധിക്കും.

നേരത്തെ സെപ്റ്റംബറിൽ വാണിജ്യ സിലിണ്ടറിന് 9.50 രൂപയും ഒക്ടോബറിൽ 62.50 രൂപയും വർധിപ്പിച്ചിരുന്നു. മേയിൽ ഒറ്റയടിക്ക് 993 രൂപയും കൂട്ടിയിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് ഇത്തവണ വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചത്. ഡൽഹിയിൽ പുതിയ വില 2,820 രൂപയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ