Thursday, October 15, 2026
Homeഇന്ത്യപ്രതിഷേധം തടയാനുള്ള കർശന നിയന്ത്രണങ്ങൾ പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിക്കും.

പ്രതിഷേധം തടയാനുള്ള കർശന നിയന്ത്രണങ്ങൾ പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിക്കും.

സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിലുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഞായറാഴ്ചയായതിനാൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരാണ് ഹർജികൾ പരിഗണിക്കുക.

കോടതിയുടെ നിർദ്ദേശങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. 45 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനം ഡിഎംആർസി തടഞ്ഞുവെന്നും ട്രെയിൻ റദ്ദാക്കുന്നത് തുടർന്നുവെന്നും അഭിഭാഷകൻ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഡൽഹി പൊലീസ് കമ്മീഷണർക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് തടങ്കലിൽ വച്ചത് ചോദ്യം ചെയ്തുള്ള ഹർജികളും പരിഗണിക്കും.

ശൈലേന്ദ്ര മണി ത്രിപാഠി എന്ന അഭിഭാഷകൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

സിജെപി സമരം നേരിടാൻ കർശന നിയന്ത്രങ്ങൾ ആയിരുന്നു കേന്ദ്ര സർക്കാരും സുരക്ഷാ സേനകളും ഏർപ്പെടുത്തിയത്. കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെയാണ് ഡല്‍ഹിയിൽ കേന്ദ്രം വിന്യസിച്ചിരുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ