Sunday, September 20, 2026
Homeഇന്ത്യസാരിയുടുത്ത് ട്രാൻസ്ജെൻഡറായി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.

സാരിയുടുത്ത് ട്രാൻസ്ജെൻഡറായി എത്തി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ.

മുംബൈ: ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുംബൈ പൊവയ് മേഖലയില്‍ നടന്ന സംഭവത്തില്‍ അനില്‍ ശേഷ്‌റാവു ഷിന്‍ഡെ (28) ആണ് പിടിയിലായത്. പൊലീസിന്റെ പ്രാഥമിക വിവരമനുസരിച്ച് ദോഷം മാറ്റാനും കുട്ടിയുണ്ടാകാന്‍ പ്രത്യേക പൂജ നടത്താമെന്നും പറഞ്ഞാണ് പ്രതി വീട്ടില്‍ പ്രവേശിച്ചത്.

ഭര്‍ത്താവും പ്രായമായ ഒരു ബന്ധുവിനുമൊപ്പം താമസിക്കുന്ന യുവതിയുടെ വീട്ടില്‍ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും കുട്ടികളില്ലാത്തതാണ് പ്രതി മുതലെടുത്തത്. വീടിനകത്ത് കയറിയ ശേഷം കിടപ്പുമുറിയിലേക്ക് പോയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

തുടര്‍ന്ന് 2,000 രൂപയുമായി പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊവയ് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സാരി ധരിച്ച് ഓട്ടോറിക്ഷയില്‍ താനെയിലെ ഖാരേഗാവിലെ ഒരു ചേരിയിലേക്ക് പോകുന്ന പ്രതിയെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന് രാത്രി തന്നെ കല്‍വയില്‍ നിന്ന് അനിലിനെ പൊലീസ് പിടികൂടി.ട്രാന്‍സ്ജെന്‍ഡറാണെന്ന് നടിക്കുന്നതിന് പുറമെ യാചകനെന്ന വ്യാജേനയും പ്രതി വേഷം മാറി നടന്നിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപരിചിതരെ വീടുകളില്‍ പ്രവേശിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ