Monday, August 17, 2026
Homeഇന്ത്യഉത്തരേന്ത്യയിൽ മഴ ശക്തം; ഹിമാചൽ പ്രദേശിൽ മാത്രം 183 മരണം; ഉത്തരാഖണ്ഡിൽ വ്യാപകമായ മണ്ണിടിച്ചലിനെ തുടർന്ന്...

ഉത്തരേന്ത്യയിൽ മഴ ശക്തം; ഹിമാചൽ പ്രദേശിൽ മാത്രം 183 മരണം; ഉത്തരാഖണ്ഡിൽ വ്യാപകമായ മണ്ണിടിച്ചലിനെ തുടർന്ന് റോഡുകൾ അടച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതികളിലും പ്രളയത്തിലുമായി 47 ദിവസത്തിനുള്ളിൽ 183 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്.

മേഖലയിൽ 972 കോടിയുടെ നാശനഷ്ടം രേഖപ്പെടുത്തി. അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ ഒഴുക്കിപ്പെട്ട രണ്ട് സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ദിബാങ് മാലി ജില്ലയിലെ പാസുപാനിയിലുണ്ടായ ‘മി ആർമി’ ക്യാമ്പാണ് അപകടത്തിൽപ്പെട്ടത്.

ഉത്തരാഖണ്ഡിൽ വ്യാപകമായ മണ്ണിടിച്ചലിനെ തുടർന്ന് റോഡുകൾ അടച്ചു. ഗതാഗതം പൂർണമായും തടസപ്പെട്ടു. പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ