Tuesday, April 16, 2024
Homeഇന്ത്യഗുലാം നബി ആസാദിനെ നേരിടാൻ മെഹബൂബ മുഫ്തി ; ജമ്മുകശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പിഡിപി.

ഗുലാം നബി ആസാദിനെ നേരിടാൻ മെഹബൂബ മുഫ്തി ; ജമ്മുകശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പിഡിപി.

ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വ്യക്തമാക്കി. പിഡിപി മേധാവി കൂടിയായ മെഹബൂബ മുഫ്തി ആണ് അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നത്. ഗുലാം നബി ആസാദിനെതിരെ ആണ് മെഹബൂബ മുഫ്തി മത്സരിക്കുന്നത്.

അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ കൂടാതെ ശ്രീനഗറിലും ബാരാമുള്ളയിലും മത്സരിക്കുമെന്നും പിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനഗറിൽ നിന്ന് വഹീദ് പാരയും ബാരാമുള്ളയിൽ നിന്ന് ഫയാസ് മിറും ആണ് പിഡിപി സ്ഥാനാർത്ഥികൾ ആകുന്നത്. എന്നാൽ ഉധംപൂരിലും ജമ്മുവിലും സ്ഥാനാർത്ഥികളെ നിർത്തില്ല എന്നും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പിഡിപി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments