പുതിയജിഎസ്ടി നിരക്കുകൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിതല സമിതി. 12, 28ശതമാനംസ്ലാബുകൾഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം അംഗീകരിച്ചു. ഇനിമുതൽ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകൾമാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. കേന്ദ്ര മന്ത്രിമാരുടെ ഉപസമിതിയാണ് ഇപ്പോൾ ഇത്അംഗീകരിച്ചിരിക്കുന്നത്. ജിഎസ്ടി കൗൺസിലിൽ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്.
നിലവിൽ 12 ശതമാനം നികുതിയുള്ള ഇനങ്ങളിൽ ഭൂരിപക്ഷവും 5% സ്ലാബിൽ വരും. 28% നികുതിയുള്ളവ കൂടുതലും 18% സ്ലാബിൽ ഉൾപ്പെടും.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ തീരുമാനം
ഉണ്ടായിരിക്കുന്നത്.
ആഢംബര കാറുകളുടെ നികുതി 40 ശതമാനത്തില്‍ താഴെയായിനിജപ്പെടുത്തിയേക്കുമെന്നാണ് സൂചന. ആരോഗ്യഇൻഷുറൻസുകൾക്ക് ജിഎസ്ടി ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അന്തിമതീരുമാനം ജിഎസ്ടി കൗൺസിലിൽ ഉണ്ടാകും.



