Saturday, July 11, 2026
Homeഇന്ത്യഇനി, ആധാറുള്ളവർക്ക് മാത്രം പാൻ കാർഡ്; ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിലാകും.

ഇനി, ആധാറുള്ളവർക്ക് മാത്രം പാൻ കാർഡ്; ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിലാകും.

പുതിയ പാൻനമ്പർ ലഭ്യമാക്കുന്നതിന് ആധാർ ഉപയോഗിച്ചുള്ള തിരിച്ചറിയൽ
നിർബന്ധമാക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. ജൂലായ് ഒന്നു മുതൽ ഇതുനടപ്പാക്കാനാണ് പരിഗണിക്കുന്നത്.
പാൻ അപേക്ഷ നൽകുന്നതിനൊപ്പംതന്നെ ആധാർ തിരിച്ചറിയൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. അതായത്, ആധാർ കാർഡ് ഉള്ളവർക്കു മാത്രമേ പാൻ നമ്പറിനായി അപേക്ഷിക്കാൻ കഴിയൂ.

ഇതുവരെ പേര്, ജനന തിയ്യതി തെളിയിക്കാനുള്ള രേഖകൾ,
തിരിച്ചറിയൽ രേഖ എന്നിവ നൽ കിയാൽ പാൻകാർഡ് ലഭിക്കു മായിരുന്നു. നിലവിലുള്ള പാൻ ആധാറുമായി ബന്ധിപ്പിക്കാൻ നിർദേശമുണ്ട്. ഇതിനായി 2025 ഡിസംബർ 31 വരെ സമയം.
നൽകിയിട്ടുണ്ട്. അതിനുശേഷവും ആധാറുമായി ബന്ധിപ്പിക്കാതിരിക്കുന്ന പാൻനമ്പറുകൾ പ്രവർത്തന രഹിതമാകും.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി സമയപരിധി പലവട്ടം നീട്ടിനൽകിയിരുന്നു. ആളുകൾ ഒന്നിലധികം പാൻ കൈവശം വെക്കുന്നതും ഇതുവഴി നികുതി വെട്ടിപ്പ് നടക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് ആധാറും പാനും ബന്ധിപ്പിക്കാൻ തീരുമാനിച്ചത്.
2024 മാർച്ചുവരെയുള്ള കണ ക്കനുസരിച്ച് രാജ്യത്താകെ 74 കോടി പാൻനമ്പർ ഉടമകളാണുള്ളത്. ഇതിൽ 60.5 കോടിയും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com