Saturday, July 20, 2024
Homeഇന്ത്യഹോട്ടൽ ഉടമയുടെ കൊലപാതകം --അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി;

ഹോട്ടൽ ഉടമയുടെ കൊലപാതകം –അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി;

മുംബൈ –ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി. ജയ ഷെട്ടി വധക്കേസിൽ മുംബൈ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. 2001 മേയ് നാലിനായിരുന്നു മുംബൈയെ നടുക്കിയ കൊലപാതകം നടന്നത്. ​മുംബൈയിലെ ഗംഗാദേവിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്നു ജയ ഷെട്ടി.

ഛോട്ട രാജന്റെ സംഘത്തിൽ നിന്ന് ഷെട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഷെട്ടിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയുമായുണ്ടായി. എന്നാൽ അക്രമം നടക്കുന്നതിന് രണ്ടുമാസം മുമ്പ് തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ഷെട്ടി തന്നെ ആവശ്യപ്പെടുകയും പൊലീസ് അത് അനുസരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസങ്ങളിലാണ് അക്രമിസംഘത്തിലെ രണ്ടുപേർ ഹോട്ടലിന്റെ ഒന്നാംനിലയിൽ വെച്ച് ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments