Saturday, May 17, 2025
Homeഇന്ത്യഛത്തീ​സ്ഗ​ഡ് ​ബിജാ​പൂ​ർ ജി​ല്ല​യിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒൻപതു ​മാവോ​യി​സ്റ്റു​ക​ളെ പോലീസ് അറസ്റ്റ് ചെയ്തു

ഛത്തീ​സ്ഗ​ഡ് ​ബിജാ​പൂ​ർ ജി​ല്ല​യിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒൻപതു ​മാവോ​യി​സ്റ്റു​ക​ളെ പോലീസ് അറസ്റ്റ് ചെയ്തു

ജാ​പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ             ജി​ല്ല​യിലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നുമായി ഒ​ൻ​പ​ത് മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ്                   ചെ​യ്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.             ഞാ​യ​റാ​ഴ്ചയാണ് പൊലീസ് മാവോയിസ്റ്റുകളെ പിടികൂടിയത്. ഇ​വ​രി​ൽ    എ​ട്ടു​പേ​രെ ഉ​സൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ              പ​രി​ധി​യി​ൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.     ഒ​രാ​ളെ നെ​യിം​ഡ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും            പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സജീവ പ്രവർത്തകരായ സോ​ന കു​ഞ്ഞം (40), ആ​ണ്ട ക​ട​ത്തി (30), മാ​ങ്കു മ​ഡ്കം (24), സ​ന്തോ​ഷ് കാ​ട്ടി (25), സോ​ന മു​ച​കി (22), ഹ​ദ്മ കാ​ഡി (27), സു​രേ​ഷ് മ​ഡ്കം (28), ദേ​വേ​ന്ദ്ര മു​ച​കി (25) എ​ന്നി​വ​രാ​ണ് ഉ​സൂ​രി​ൽ നി​ന്ന്      പി​ടി​യി​ലാ​യ​ത്.  ജി​ല്ലാ റി​സ​ർ​വ് ഗാ​ർ​ഡ്          (ഡി​ആ​ർ​ജി) നെ​യിം​ഡ് മേ​ഖ​വ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ അ​വ്‌​ലം ആ​യി​തു (49)  പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേസിലെ                പ്ര​തി​യാ​ണ്. അ​റ​സ്റ്റി​ലാ​യ എ​ല്ലാ കേ​ഡ​ർ​മാ​രും മാ​വോ​യി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ജീ​വ        അം​ഗ​ങ്ങ​ളാ​ണെന്ന് പൊലീസ് അറിയിച്ചു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ല​ക്ഷ്യ​മി​ട്ട് ഐ​ഇ​ഡി സ്ഥാ​പി​ക്കു​ക, റോ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ക,    പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്കു​ക  തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളി​ൽ പിടിയിലായ മാവോയിസ്റ്റുകൾക്ക് പ​ങ്കു​ണ്ടെ​ന്ന് പൊലീസ് വ്യ​ക്ത​മാ​ക്കി. സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ (സി​ആ​ർ​പി​എ​ഫ്) 196-ാം            ബ​റ്റാ​ലി​യ​ൻ, ക​മാ​ൻ​ഡോ ബ​റ്റാ​ലി​യ​ൻ ഫോ​ർ റെ​സൊ​ല്യൂ​ട്ട് ആ​ക്ഷ​ൻ (കോ​ബ്രാ- സി​ആ​ർ​പി​എ​ഫി​ന്‍റെ എ​ലൈ​റ്റ് യൂ​ണി​റ്റ്) 205-ാം                 ബ​റ്റാ​ലി​യ​ൻ, ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ പി​ടി​കൂ​ടി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ