Saturday, December 7, 2024
Homeഇന്ത്യബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനെതിരെ കേസെടുത്തു

ബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനെതിരെ കേസെടുത്തു

ന്യൂഡൽഹി –ബോളിവുഡ് നടിയും ബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനെതിരെ മർദ്ദനത്തിന് കേസെടുത്തു. കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്ത കുറ്റത്തിനാണ് സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനെതിരെ മൊഹാലി പൊലീസ് കേസെടുത്തത്.

ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. കങ്കണയെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തതിന് വനിതാ കോൺസ്റ്റബിളിനെതിരെ മൊഹാലി പൊലീസ് കേസെടുത്തു. ആക്രമണത്തിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കർഷകരുടെ പ്രതിഷേധത്തിൽ കങ്കണയുടെ നിലപാടിൽ അതൃപ്തിയുള്ള വനിതാ കോൺസ്റ്റബിളാണ് കരണത്തടിച്ച് പ്രതിഷേധിച്ചത്.

സംഭവത്തിൽ ശിവസേന യുബിടി നേതാവ് സഞ്ജയ് റൗത് പ്രതികരണവുമായെത്തി. കങ്കണയോട് സഹതാപം തോന്നുന്നുവെന്നും, എംപിമാർ ആക്രമിക്കപ്പെടേണ്ടവരല്ലെന്നും കർഷകർ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും സഞ്ജയ് റാവത്ത് പറ‍ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments