Saturday, December 7, 2024
Homeകേരളംസിപിഐക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല;-ബിനോയ്‌ വിശ്വം

സിപിഐക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല;-ബിനോയ്‌ വിശ്വം

തിരുവനന്തപുരം –ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ നിലപാട് വ്യക്തമാക്കി. തർക്കമുണ്ടായാൽ കേരള കോൺഗ്രസ് എം മുന്നണി വിടുമെന്ന സിപിഐഎമ്മിന്റെ ആശങ്ക സിപിഐ മുഖവിലക്കെടുത്തില്ല.

വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് സിപിഐഎം ആവശ്യപ്പെട്ടെങ്കിലും സിപിഐ വഴങ്ങിയില്ല. കേരള കോൺഗ്രസ് എമ്മിന്റെ തനിക്ക് അറിയില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐക്ക് അവകാശപ്പെട്ട സീറ്റ് കിട്ടിയേ മതിയാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയുടെ കെട്ടുറപ്പിന് സഹകരിക്കണമെന്ന് സിപി​ഗഐഎം ആവശ്യപ്പെട്ടു. എന്നാൽ സിപിഐ ഉറച്ച നിലപാടിലാണ്.

എൽഡിഎഫിനുള്ള രണ്ടു സീറ്റുകളിൽ ഒന്ന് സിപിഎം എടുക്കാനാണ് സാധ്യത എന്നിരിക്കെ രണ്ടാമത്തെ സീറ്റിനായി സിപിഐയും കേരള കോൺഗ്രസും (എം) സമ്മർദം ചെലുത്തുന്നതാണ് എൽഡിഎഫിന് തലവേദനയാകുന്നത്. പത്രികാ സമർപ്പണത്തിനുള്ള സമയമായിട്ടും രാജ്യസഭയിലേക്കുള്ള സീറ്റ് ധാരണയിൽ ഇടതു പാർട്ടികൾക്കിടയിൽ സമവായം ആയിട്ടില്ല. കയ്യിലെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്ന് സിപിഐ നേതൃത്വം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും അറിയിച്ചതിന് പിന്നാലെ കേരളാ കോൺഗ്രസും ആവശ്യം കടുപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments