ഡിഎംകെയും എഐഎഡിഎംകെയും ആധിപത്യം പുലർത്തിവന്ന തമിഴ്‌നാട്ടിൽ കാറ്റ് ഗതിമാറി വീശുന്നു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡിഎംകെ, ബിജെപിയുമായി സഖ്യത്തിൽ രംഗത്തിറങ്ങിയിരിക്കുന്ന എഐഎഡിഎംകെ, വിജയ്‌യുടെ ടിവികെയും തമ്മിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് വിജയ്‌യുടെ ടിവികെ സംസ്ഥാനത്ത് ഡിഎംകെയെ മറികടക്കുമെന്നാണ്. നിലവിൽ ടിവികെ നൂറ് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഡിഎംകെയാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 53 സീറ്റിലാണ് ലീഡ്. എഐഎഡിഎംകെയാണ് രണ്ടാം സ്‌ഥാനത്ത് 80 സീറ്റിൽ ലീഡ് ചെയ്യുന്നു.
വിജയയുടെ ടിവികെ പിടിക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിക്കും എന്നു തന്നെയായിരുന്നു എക്സിറ്റ് പോളുകളിസെയും സൂചന. ഈ പ്രവചനങ്ങൾ പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജയിക്കുന്ന സ്ഥാനാർഥികളെ താമസിപ്പിക്കാൻ ടിവികെ റിസോർട്ട് ബുക്ക് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പേരമ്പൂരിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ചെറിയ സംഘർഷം റിപ്പോർട്ട് ചെയ്തതിട്ടുണ്ട്.
സെന്റ്ർ 12 ൽ സ്ഥലപരിമിതി കാരണം പ്രവേശനം നിഷേധിച്ചതായി നാം തമിഴർ കച്ചി ഏജന്റുമാർ ആരോപിച്ചു. 234 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.



