നേമത്തും ചാത്തന്നൂരിനും പുറമേ കഴക്കൂട്ടത്തും സീറ്റ് നേടി ബിജെപി. കഴക്കൂട്ടത്ത് ഫോട്ടോ ഫിനിഷിൽ വി. മുരളീധരൻ 167 വോട്ടുകളാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എൽഡിഎഫിൻ്റെ സിറ്റിങ് ഏരിയയും മന്ത്രിയുമായ വി. ശിവൻകുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കെ.എസ്. ശബരിനാഥനായിരുന്നു യുഡിഎഫിൻ്റെ സ്ഥാനാർത്ഥി.
ഇത് രണ്ടാംവട്ടമാണ് നേമം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി ജയിക്കുന്നത്. നേരത്തെ 2016-ൽ ബിജെപിയുടെ മുതിർന്ന നേതാവ് ഒ. രാജഗോപാൽ ജയിച്ചിരുന്നു. അന്നും വി. ശിവൻകുട്ടിയായിരുന്നു എതിരാളി.
അഞ്ചുവർഷത്തിനിപ്പുറം 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തിയെങ്കിലും ശിവൻകുട്ടി ജയിച്ചുകയറി. എന്നാൽ 2026-ൽ ശിവൻകുട്ടിക്കും ഇടതുപക്ഷത്തിനും പാളി. രാജീവ് ചന്ദ്രശേഖര് ജയിച്ചുകയറി.
രാജീവ് ചന്ദ്രശേഖര് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ചാത്തന്നൂരിൽ എല്ലാ എക്‌സിറ്റ് പോളുകളുടെയും ഫലം തെറ്റിച്ച് എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. ആർ.രാജേന്ദ്രൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
സൂരജ് രവിയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. കൊല്ലം ജില്ലയിൽ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂർ. എന്നാൽ, എക്സിറ്റ് പോളിൽ സീറ്റിനെ പറയാതിരുന്നത് പാർട്ടിയുടെ ഉറക്കം കെടുത്തിയിരുന്നു. 2 തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരിൽ ഇക്കുറി പാർട്ടി വിജയം ഉറപ്പിച്ചു.



