Monday, May 4, 2026
Homeകേരളംമുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്നും 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്നും 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു

കേരളത്തിന്റെ ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർഥിയായ കോൺഗ്രസിന്റെ വി പി അബ്ദുൾ റഷീദിനെ 19,247 വോട്ടുകൾക്കാണ് കേരളത്തിന്റെ ജനനായകൻ തോൽപ്പിച്ചത്. ധർമ്മടം നിയോജകമണ്ഡലം നിലവിൽ വന്ന ശേഷമുള്ള നാല് തെരഞ്ഞെടുപ്പുകളിലും ജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു.

2011ൽ സിപിഐഎം പ്രതിനിധിയായ കെ കെ നാരായണൻ ജയിച്ചപ്പോൾ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം പിണറായി വിജയനൊപ്പം ആയിരുന്നു. 2016ൽ 36,905 വോട്ടുകൾക്കും 2021ൽ 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമായിരുന്നു പിണറായി വിജയന്റെ ജയം. 1970 ൽ കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ ഇത് ഏഴാം തവണയാണ് തോൽവിയറിയാതെ നിയമസഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com