Friday, May 3, 2024
Homeഇന്ത്യഅബൂദാബിയിൽ നിർമ്മിച്ചു നൽകുന്ന ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഉദ്ഘാടനം നരേന്ദ്രമോദി 13ന്...

അബൂദാബിയിൽ നിർമ്മിച്ചു നൽകുന്ന ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഉദ്ഘാടനം നരേന്ദ്രമോദി 13ന് നിർവഹിക്കും*

അബൂദാബി: അബൂദാബിയിൽ നിര്‍മ്മിച്ച ശിലാക്ഷേത്രമായ ബാപ്സ് മന്ദിറിന്‍റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 13ന് അബൂദബിയില്‍ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

അഹ്‍ലൻ മോദി എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 50,000ത്തിലേറെ പ്രവാസികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഉദ്ഘാടനം ചെയ്യണമെന്ന ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി ബാപ്സ് സ്വാമിനാരായണൻ സൻസ്ത പ്രസ്താവനയില്‍ പറഞ്ഞു. ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം. താമരയുടെ രൂപത്തിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി യുഎഇ സർക്കാർ സൗജന്യമായാണ് നല്‍കിയത്
കൂടെ അബൂദാബി സാമ്പത്തിക സഹായവും നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments