Thursday, May 30, 2024
Homeപാചകം🥭മാംഗോ പന്നാ കോട്ട (ഒരു ഇറ്റാലിയൻ വിഭവം) ✍ദീപ നായർ ബാംഗ്ലൂർ

🥭മാംഗോ പന്നാ കോട്ട (ഒരു ഇറ്റാലിയൻ വിഭവം) ✍ദീപ നായർ ബാംഗ്ലൂർ

ദീപ നായർ ബാംഗ്ലൂർ

മലയാളി മനസ്സ് വായനക്കാർക്ക് ഏവർക്കും സന്തോഷവും സമാധാനവും സമ്പൽ സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകൾ

എല്ലാവരും കണിയൊരുക്കി കണികണ്ട് കോടിയുടുത്ത് വിഷുക്കൈനീട്ടം കൊടുത്തും വാങ്ങിയും സദ്യ ഒരുക്കുന്ന തിരക്കിലായിരിക്കും അല്ലേ. ഇത്തവണ ഒരു ഇറ്റാലിയൻ മധുരം എൻ്റെ രീതിയിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

🥭മാംഗോ പന്നാ കോട്ട

ആവശ്യമായ സാധനങ്ങൾ

🌻സേമിയ – 25 ഗ്രാം
🌻ജെലാറ്റിൻ – 15 ഗ്രാം
🌻വെള്ളം – 25 മിലി
🌻ശർക്കരപ്പൊടി – 250 ഗ്രാം
🌻പാൽ – 500 മിലി
🌻ക്രീം – 200 മിലി
🌻ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
🌻മാമ്പഴം – ഒരെണ്ണം
🌻നെയ്യ് – 1/2 ടീസ്പൂൺ
🌻മാമ്പഴക്കഷണങ്ങൾ ഗാർനിഷ് ചെയ്യാൻ ആവശ്യമായത്

ഉണ്ടാക്കുന്ന വിധം

🌻സേമിയ ഡ്രൈ റോസ്റ്റ് ചെയ്തു വയ്ക്കുക

🌻ജെലാറ്റിൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക

🌻മാമ്പഴം പൾപ്പ് ആക്കി വയ്ക്കുക

🌻ഒരു പാത്രത്തിൽ ശർക്കരപ്പൊടിയിട്ട് പാൽ, ക്രീം, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് സേമിയ ചേർത്ത് വേവിക്കുക. വെന്ത ശേഷം സ്റ്റൗവ് ഓഫ് ചെയ്ത് ജെലാറ്റിൻ കുതിർത്തത് ചേർത്തിളക്കി യോജിപ്പിച്ച് ചൂടാറിക്കഴിയുമ്പോൾ മാങ്ങാ പൾപ്പ് ചേർത്തിളക്കി യോജിപ്പിക്കുക.

🌻ഒരു പാത്രത്തിൽ നെയ്യ് പുരട്ടി തയ്യാറാക്കിയ കൂട്ട് ഒഴിച്ച് ഒന്ന് ടാപ്പ് ചെയ്ത് രണ്ടുമൂന്നു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക.

🌻സെർവ്വിംഗ് ഡിഷിലേക്ക് മാറ്റി മാമ്പഴക്കഷണങ്ങൾ വച്ച് ഗാർനിഷ് ചെയ്ത് മാംഗോ പന്നാ കോട്ട സെർവ് ചെയ്യാം.

ദീപ നായർ ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments