Friday, July 26, 2024
Homeസിനിമനജീബായി നിറഞ്ഞ് പൃഥ്വിരാജ്; വിസ്മയമാകാൻ ആടുജീവിതം: ട്രെയിലർ പുറത്ത്.

നജീബായി നിറഞ്ഞ് പൃഥ്വിരാജ്; വിസ്മയമാകാൻ ആടുജീവിതം: ട്രെയിലർ പുറത്ത്.

കൊച്ചി :ചലച്ചിത്രലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന ബ്ലെസി – പൃഥിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം ട്രെയിലർ റിലീസായി. മലയാളത്തിലെ ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും വീഡിയോകളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നജീബായി അഭിനയിച്ച പൃഥ്വിരാജിന്റെ രൂപമാറ്റങ്ങളും ചർച്ചയായിരുന്നു. പൃഥ്വിരാജിന്റെ രണ്ട് കാലഘട്ടങ്ങൾ ട്രെയിലറിൽ കാണുന്നുണ്ട്.

2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments