Saturday, October 12, 2024
Homeസിനിമകിഷ്കിന്ധാ കാണ്ഡം ഓണത്തിന്.

കിഷ്കിന്ധാ കാണ്ഡം ഓണത്തിന്.

തികഞ്ഞ ഫാമിലി ത്രില്ലർ, ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം
ദിൽജിത്ത് അയ്യത്താൻ
സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു
ഓണക്കാല: ചിത്രമായി എത്തുന്ന ഈ ചിത്രം സെപ്റ്റംബർ പന്ത്രണ്ടിനാണ് പ്രദർശനത്തിനെത്തുന്നത്.

ഗുഡ് വിൽ എസ്റ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് ഈ ചിത്രം നിർമ്മിക്കുന്നു,
ഗുഡ് വില്ലിൻ്റെ ഇരുപത്തിയാറാമതു ചിത്രം കൂടിയാണിത്.
ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രവും അവതരണത്തിലും, കഥയിലുമെല്ലാം . ഏറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു ചിത്രമായിരിക്കും.

ആസിഫ് അലിയും, അപർണ്ണാ മുരളിയും കേന്ദ്രകഥാപാത്രങ്ങളെ ‘ ഈ ചിത്രത്തിൽ വിജയരാഘവനും , ജഗദീഷും, അശോകനും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
: യുവനടൻ നിഷാൻ ഈ ചിത്രത്തിൽ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫോറസ്റ്റുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് കഥാപുരോഗതി.
ചില ദുരൂഹതകൾ കൂടി സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികഞ്ഞ ഒരു കുടുംബകഥയാണ് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളില്ല ടെയും മറ്റും കടന്നുപോകുന്നത്.

ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും ഇത് സംഭവിക്കുന്നു.
നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണുവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ബാഹുൽ രമേഷിൻ്റേതാണ് തിരക്കഥ’യും ഛായാഗ്രഹണവും.
സംഗീതം – മുജീബ് മജീദ്.
എഡിറ്റിംഗ്- സൂരജ്. ഈ.എസ്.
കലാസംവിധാനം – സജീഷ് താമരശ്ശേരി.
കോസ്റ്റ്യും -ഡിസൈൻ -സമീരാസനീഷ്.
മേക്കപ്പ് -റഷീദ് അഹമ്മദ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ.
പ്രോജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്
പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നോബിൾ ജേക്കബ് ഏറ്റുമാന്നൂർ,.ഗോകു
ലൻ പിലാശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ.രാജേഷ് മേനോൻ
വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments