Sunday, October 13, 2024
Homeസിനിമലുക്മാൻ - ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവ്; ചിത്രീകരണം പൂർത്തിയായി.

ലുക്മാൻ – ബിനു പപ്പു ചിത്രം ബോംബെ പോസിറ്റീവ്; ചിത്രീകരണം പൂർത്തിയായി.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ – ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ചിത്രീകരണം പൂർത്തിയായി. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ആണ്.

അജിത് ആണ് ഈ ചിത്രത്തിൻ്റെ കഥ രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത്.

ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജ്, എഡിറ്റർ അരുൺ രാഘവ് എന്നിവരാണ്. വി കെ പ്രദീപ് ആണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പിആർഒ ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments