Sunday, October 4, 2026
Homeസിനിമശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് നാളെ എത്തും.

ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് നാളെ എത്തും.

ചെന്നൈ : ‘ പോർ തൊഴിൽ ‘, ‘ പരം പൊരുൾ ‘ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറായ “ഹിറ്റ് ലിസ്റ്റ് ” വെള്ളിയാഴ്ച തിയ്യേറ്ററുകളിൽ.

പ്രശസ്ത സംവിധായകൻ കെ.എസ്.രവികുമാർ നിർമ്മിച്ച് നവാഗതരായ സൂര്യ കതിർ കാക്കല്ലാർ , കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എന്ന് ഖ്യാതി നേടിയ വിക്രമൻ്റെ പുത്രൻ വിജയ് കനിഷ്‌ക ഹിറ്റ് ലിസ്റ്റിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഐശ്വര്യാ ദത്ത , സ്മൃതി വെങ്കട്ട് , സിത്താര, അഭി നക്ഷത്ര, അനുപമ കുമാർ, കെ ജി എഫ് വില്ലൻ രാമചന്ദ്ര രാജു ( ഗരുഡ റാം ), ഗൗതം വാസുദേവ് മേനോൻ, സമുദ്രക്കനി, മുനിഷ് കാന്ത്, റെഡിൻ കിങ്സ്‌ലി, ബാലശരവണൻ എന്നിങ്ങനെ വലിയൊരു താര നിര മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ. രാം ചരൺ സിനിമാട്ടോഗ്രാഫിയും  , ജോൺ എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആർക്കെ സെല്ലുലോയ്ഡിൻ്റെ ബാനറിൽ കെ.എസ്.രവികുമാർ നിർമ്മിച്ച ” ഹിറ്റ് ലിസ്റ്റ്  ” മുരളി സിൽവർ സ്ക്രീൻ  പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും.പി ആർ ഒ സി.കെ.അജയ് കുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ