Wednesday, September 30, 2026
Homeസിനിമവെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കി; കനകലതയ്ക്ക് യാത്രാമൊഴി.

വെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കി; കനകലതയ്ക്ക് യാത്രാമൊഴി.

തിരുവനന്തപുരം: ഒടുവിൽ മറവിയുടെ വലയത്തിലായ നാളുകൾ മാഞ്ഞു; വെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി കനകലത യാത്രയായി.കഴിഞ്ഞ ദിവസം അന്തരിച്ച നടി കനകലതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കരിച്ചത്. സഹോദരൻ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അനൂപാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.
മലയാളത്തിലും തമിഴിലുമായി 350-ഓളം സിനിമകളിൽ അഭിനയിച്ച കനകലത, അവസാനകാലത്ത് സഹോദരി വിജയമ്മയുടെ വസതിയായ വിളവൂർക്കൽ പൊറ്റയിൽ പുളിയറക്കട ‘കനക’ത്തിലാണ് താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ വീട്ടിൽ പൊതുദർശനത്തിനുെവച്ച ഭൗതികശരീരത്തിൽ വിവിധ മേഖലകളിലെ നിരവധിപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. മന്ത്രി സജി ചെറിയാൻ, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമാതാവ് സുരേഷ്‌ കുമാർ, അഭിനേതാക്കളായ ഇന്ദ്രൻസ്, കൃഷ്ണചന്ദ്രൻ, പൂജപ്പുര രാധാകൃഷ്ണൻ, വിന്ദുജാ മേനോൻ, ദിനേശ് പണിക്കർ, സാജൻ സൂര്യ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ വസതിയിലും ശാന്തികവാടത്തിലുമെത്തി അന്തിമോപചാരം അർപ്പിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ