Monday, October 19, 2026
Homeഅമേരിക്കഹൂസ്റ്റണിൽ എക്യുമെനിക്കൽ പ്രാർത്ഥനാവാരത്തിന് തുടക്കമായി; സമാപനം ഒക്ടോബർ 24-ന്

ഹൂസ്റ്റണിൽ എക്യുമെനിക്കൽ പ്രാർത്ഥനാവാരത്തിന് തുടക്കമായി; സമാപനം ഒക്ടോബർ 24-ന്

ജീമോൻ റാന്നി

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനാവാരത്തിന് തുടക്കമായി. ഒക്ടോബർ 18 ഞായറാഴ്ച മുതൽ 24 ശനിയാഴ്ച വരെ നടക്കുന്ന പ്രാർത്ഥനാവാരത്തിൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് വിവിധ ക്രൈസ്തവ ഇടവകകളുടെ നേതൃത്വത്തിൽ പ്രാർത്ഥനയും വചനശുശ്രൂഷയും നടക്കും.


“Building Bridges, Not Walls” (മതിലുകളല്ല, പാലങ്ങളാണ് പണിയപ്പെടേണ്ടത്) എന്നതാണ് ഈ വർഷത്തെ പ്രാർത്ഥനാവാരത്തിന്റെ മുഖ്യപ്രമേയം. റോമർ 15:5–7 വചനഭാഗത്തെ ആസ്പദമാക്കിയുള്ള ഈ പ്രമേയം ക്രൈസ്തവ ഐക്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നു.


ഒക്ടോബർ 18-ന് ഞായറാഴ്ച സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന പ്രാരംഭ പ്രാർത്ഥനാസംഗമത്തിൽ ഇടവക വികാരി റവ. ഡോ. ജോബി മാത്യു അധ്യക്ഷത വഹിച്ചു. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

ലൗകിക ജ്ഞാനവും ദൈവിക ജ്ഞാനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശയിൽ ഉറച്ചുനിൽക്കാനും വിശ്വാസികൾക്ക് കഴിയണമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു. ദൈവികജ്ഞാനം പ്രാപിച്ച് വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ മനുഷ്യനന്മയ്ക്കായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അച്ചൻ സന്ദേശത്തിൽ വ്യക്തമാക്കി.

ബാബു കൊച്ചുമ്മൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ മിൽറ്റ മാത്യു നന്ദിയും അറിയിച്ചു. റവ. ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചൻ) യുടെ സമാപന പ്രാർഥനക്കും ആശിർവാദത്തിനും ശേഷം യോഗം സമാപിച്ചു.

തുടർന്നുള്ള ദിവസങ്ങളിലെ പ്രാർത്ഥനാസംഗമങ്ങൾ

ഒക്ടോബർ 19, തിങ്കൾ: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ചർച്ച്. വചനശുശ്രൂഷ: റവ. സോനു വർഗീസ്.

ഒക്ടോബർ 20, ചൊവ്വ: സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ. വചനശുശ്രൂഷ: റവ. ഫാ. ഡോ. ബിന്നി ഫിലിപ്പ്.

ഒക്ടോബർ 21, ബുധൻ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്. വചനശുശ്രൂഷ: റവ. ഡോ. ജോസഫ് ജോൺ.

ഒക്ടോബർ 22, വ്യാഴം: സെന്റ് ജെയിംസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ചർച്ച്. വചനശുശ്രൂഷ: റവ. ദീപു എബി ജോൺ.

ഒക്ടോബർ 23, വെള്ളി: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്. വചനശുശ്രൂഷ: റവ. ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചൻ).

ഒക്ടോബർ 24, ശനി: സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ചർച്ച്. വചനശുശ്രൂഷ: റവ. ഫാ. വർഗീസ് തോമസ്.

വിവിധ സഭകളിലെ വിശ്വാസികളെ ഒരുമിപ്പിച്ച് പ്രാർത്ഥനയിലൂടെയും ദൈവവചനത്തിലൂടെയും ക്രൈസ്തവ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ പ്രാർത്ഥനാവാരത്തിന്റെ ലക്ഷ്യം. വിവിധ സഭകൾ തമ്മിലുള്ള സ്നേഹവും സഹകരണവും പരസ്പര ധാരണയും വളർത്തുന്നതിനുള്ള ഈ ആത്മീയ കൂട്ടായ്മയിൽ എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഷാജൻ ജോർജ് (സെക്രട്ടറി): 832-452-4195

രാജൻ അങ്ങാടിയിൽ (ട്രഷറർ): 713-459-4704

എബി മാത്യു (കൺവീനർ): 832-276-1055

മിൽറ്റ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ): 832-744-9691

ജീമോൻ റാന്നി – പിആർഓ 832 873 0023

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ