പി പി ചെറിയാൻ
ഫ്ലോറിഡ: ഫ്ലോറിഡയിൽ മീൻപിടിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ 71 കാരൻ ദാരുണമായി കൊല്ലപ്പെട്ടു.ഫ്ലോറിഡയിലെ വിന്റർ ഗാർഡനിലുള്ള ഡോ. ബ്രാഡ്ഫോർഡ് മെമ്മോറിയൽ പാർക്കിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സ്റ്റീവൻ ഹാമിൽട്ടൺ എന്ന വയോധികനാണ് അലിയേറ്ററുടെ കടിയേറ്റു മരിച്ചത്. മീൻപിടിക്കുന്നതിനിടെ അദ്ദേഹത്തെ മുതല ആക്രമിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലിൽ, ഏകദേശം 12 അടി നീളമുള്ള മുതലയെ ഫ്ലോറിഡ ഫിഷ് & വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷൻ പിടികൂടി കൊന്നു. ഫ്ലോറിഡയിൽ ഇത്തരം ആക്രമണങ്ങൾ അപൂർവ്വമാണെന്നും, വന്യജീവികളോട് ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.



