Monday, October 19, 2026
Homeഅമേരിക്കമതസൗഹാർദവും ബഹുസ്വരതയും കാത്തുസൂക്ഷിക്കണം; പുതിയ തലമുറ മാറ്റങ്ങൾക്ക് നേതൃത്വം നൽകണം: പോൾ സക്കറിയ

മതസൗഹാർദവും ബഹുസ്വരതയും കാത്തുസൂക്ഷിക്കണം; പുതിയ തലമുറ മാറ്റങ്ങൾക്ക് നേതൃത്വം നൽകണം: പോൾ സക്കറിയ

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡാളസ് ( ഗാർലൻഡ്): കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക സൗഹാർദവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്നും, ജാതി-മത വേർതിരിവുകൾക്കതീതമായി മനുഷ്യത്വത്തിന് പ്രാധാന്യം നൽകാൻ പുതിയ തലമുറ മുന്നോട്ടുവരണമെന്നും പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ പോൾ സക്കറിയ ആഹ്വാനം ചെയ്തു.കേരള അസോസിയേഷൻ ഓഫ് ഡാളസ്  സംഘടനയുടെ നേതൃത്വത്തിൽ ഗാർലൻഡിലെ KAD / ICEC സെന്ററിൽ ഒക്ടോബര് 18 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പുരോഗതിയും വളർച്ചയും ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം സംഭാവനയല്ലെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടുന്ന മുഴുവൻ ജനങ്ങളുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പരസ്പര സഹകരണവും സൗഹാർദവുമാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ യഥാർത്ഥ അടിത്തറ.


 സ്ഥാപനങ്ങളിലോ വ്യാപാര മേഖലകളിലോ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നത് ദുഃഖകരമായ പ്രവണതയാണ്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരിൽ മതപരമായ വിലക്കുകൾ ഉണ്ടാകുന്നത് കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് വലിയ വെല്ലുവിളിയാണ്.

പ്രവാസി മലയാളികളെ ഒരുമിപ്പിച്ചു നിർത്തുന്നത് ‘മലയാളി’ എന്ന പൊതു സ്വത്വമാണ്. പ്രവാസി സംഘടനകൾ ജാതി-മത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വിസ്തൃതമായ സമീപനം സ്വീകരിക്കണം.സാംസ്കാരിക കൂട്ടായ്മകളുടെ ഉള്ളിൽപ്പോലും മതപരവും ജാതീയവുമായ വേർതിരിവുകൾ കടന്നുകൂടുന്നുണ്ടോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്.

പുതിയ തലമുറ ജാതി-മത ചിന്തകൾക്ക് അപ്പുറം മനുഷ്യരെ അവരുടെ കഴിവുകളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ വിലയിരുത്താൻ തയ്യാറാകുന്നത് വലിയ പ്രതീക്ഷ നൽകുന്നു. മതത്തെ അധികാരത്തിനോ ഭിന്നതയ്ക്കോ ഉപയോഗിക്കുന്ന പ്രവണതകളെ പുതിയ തലമുറ തിരിച്ചറിയണം.സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ചിന്തകളെയും ബഹുമാനിക്കാൻ സാധിക്കണം.

വരുംതലമുറയ്ക്ക് ഭാഷയും സംസ്കാരവും കൈമാറുന്നതിനൊപ്പം പരസ്പര ബഹുമാനം, മതസൗഹാർദം, മനുഷ്യസ്നേഹം എന്നീ മൂല്യങ്ങൾ കൂടി പകർന്നുനൽകാൻ പ്രവാസി മലയാളി സമൂഹം മുന്നോട്ടുവരണമെന്നും യോഗത്തിൽ ആഹ്വാനം ചെയ്തു.തുടർന്ന് സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു സമുചിതമായ മറുപടി നൽകി
അമേരിക്കയിൽ അറിയപ്പെടുന്ന സാഹിത്യകാരി മീനു എലിസബേത്  പോൾ സക്കറിയയെ സദസ്സിനു പരിചയപ്പെടുത്തി കേരള അസോസിയേഷൻ ഓഫ് ഡാളസ്  പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതവും സെക്രട്ടറി മൻജിത് കൈനിക്കര നന്ദിയും പറഞ്ഞു.

മുൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റുമാരായ ചെറിയാൻ ചൂരനാട്‌ , പ്രദീപ് നാഗനൂലിൽ ,  ICEC സെക്രട്ടറി ഷിജു കൈനിക്കര ,മറ്റു സംഘടനാ ഭാരവാഹികൾ , പീറ്റർ നെറ്റോ ,രാജൻ ഐസക് , ലാന പ്രസിഡന്റ് സാമുവേൽ  യോഹന്നാൻ , കേരള  ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വർ മാമ്പിള്ളി, ഗാർലാൻഡ് സിറ്റി സീനിയർ അഡ്വൈസറി ബോർഡ് അംഗം പി സി മാത്യു  എന്നിവർ ഉൾപ്പെടെ നിരവധി പേര് സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ