Wednesday, September 23, 2026
Homeഅമേരിക്കജർമ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ജയം: എലോൺ മാസ്കിന് നന്ദി അറിയിച്ച് തീവ്രവലതുപക്ഷ പാർട്ടി എ.എഫ്.ഡി

ജർമ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് ജയം: എലോൺ മാസ്കിന് നന്ദി അറിയിച്ച് തീവ്രവലതുപക്ഷ പാർട്ടി എ.എഫ്.ഡി

പി പി ചെറിയാൻ

പി പി ചെറിയാൻ

ന്യൂയോർക്ക്‌ /ജർമ്മനി: ജർമ്മനിയിലെ സാക്സണി-ആൻഹാൾട്ട് സംസ്ഥാന തെരഞ്ഞെടുപ്പിൽ നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ, പിന്തുണ നൽകിയ ശതകോടീശ്വരൻ എലോൺ മാസ്കിന് നന്ദി പറഞ്ഞ് തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ഡോയ്ച്ലാൻഡ്’ (AfD). പാർട്ടി നേതാവ് ഉൾറിച്ച് സീഗ്മണ്ട് എക്സിലൂടെയാണ് മാസ്കിന് നന്ദിയറിയിച്ചതും കൂടുതൽ സഹകരണം വാഗ്ദാനം ചെയ്തതും.

44.4% വോട്ട് നേടിയാണ് എ.എഫ്.ഡി വൻ വിജയം കുറിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ ഒരു തീവ്രവലതുപക്ഷ പാർട്ടി അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്. അതേസമയം, ഈ തെരഞ്ഞെടുപ്പ് ഫലം യൂറോപ്പിന് ഒരു താക്കീതാണെന്ന് ഫ്രഞ്ച് യൂറോപ്പ് മന്ത്രി ബെഞ്ചമിൻ ഹദാദ് മുന്നറിയിപ്പ് നൽകി.

എ.എഫ്.ഡിയുടെ റഷ്യൻ അനുകൂല നിലപാടുകളും വിദേശ തൊഴിലാളികൾക്കെതിരായ നയങ്ങളും ജർമ്മൻ സാമ്പത്തിക മേഖലയെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ