Tuesday, June 23, 2026
Homeഅമേരിക്കഒരിടവേളയ്ക്ക് ശേഷം യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ ആക്രമണം

ഒരിടവേളയ്ക്ക് ശേഷം യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ ആക്രമണം

കീവ്: ഒരിടവേളയ്ക്ക് ശേഷം യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം. യുക്രൈന് നേരെ റഷ്യ എഴുപതോളം മിസൈലുകളും 611 ഡ്രോളുകളും വിക്ഷേപിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്.

യുക്രൈന്റെ സൈനിക വ്യോമതാവളങ്ങളും വ്യവസായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. തലസ്ഥാനമായ കീവ്, ഖര്‍കീവ്, നിപ്രോ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആക്രമണം വിജയം കണ്ടുവെന്നും റഷ്യ അവകാശപ്പെട്ടു.

അതേസമയം, റഷ്യയ്‌ക്കെതിരെ തിരിച്ചടിച്ചതായി യുക്രൈന്‍ പറഞ്ഞു. അന്‍പതോളം മിസൈലുകളും 582 ഡ്രോണുകളും തകര്‍ത്തു. റഷ്യയിലെ എണ്ണ സംഭരണ കേന്ദ്രവും കെമിക്കല്‍ പ്ലാന്റും ആക്രമിച്ചതായും യുക്രൈന്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com