യുക്രെയ്ൻ:യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആണ് റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. ഏകദേശം 598 ഡ്രോണുകളും 31 മിസൈലുകളും യുക്രെയ്ൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് റഷ്യ തൊടുത്തുവെന്നാണ് യുക്രെയ്ൻ എയർഫോഴ്സ് റിപ്പോർട്ട് ചെയ്തത്.
കൊല്ലപ്പെട്ടവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം റഷ്യ തൊടുത്ത 563 ഡ്രോണുകളും 26 മിസൈലുകളും തകർക്കുകയോ നിർവീര്യമാക്കുകയോ ചെയ്തതായാണ് യുക്രെയ്ൻ വ്യോമസേന റിപ്പോർട്ട് ചെയ്യുന്നത്.



