Saturday, November 28, 2026
Homeഅമേരിക്കതൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചുവിന് ജീവനക്കാരുടെ ആദരം

തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചുവിന് ജീവനക്കാരുടെ ആദരം

പി പി ചെറിയാൻ

 പി പി ചെറിയാൻ

തൃശ്ശൂർ: ഏറ്റവും കൂടുതൽ തവണ തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ. പൊറിഞ്ചുവിനെ നിലവിലുള്ളതും മുൻകാലങ്ങളിലെയും ജീവനക്കാരുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. സഹകരണ ആശുപത്രി എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ 2026 നവംബർ 25 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആശുപത്രി മീറ്റിംഗ് ഹാളിൽ വെച്ചായിരുന്നു അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ വെച്ച് ടി.കെ. പൊറിഞ്ചുവിനെ ഷാൾ അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും ആശുപത്രി വൈസ് പ്രസിഡന്റുമായ സി.കെ. വിനോദ് സംഗമം ഉദ്ഘാടനം ചെയ്തു. മുൻ ജീവനക്കാരൻ വേണാട് വാസുദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സ്റ്റാലിൻ ജോസഫ് സ്വാഗതവും പ്രസിഡന്റ് സി.എ. ജഗദീഷ് നന്ദിയും പറഞ്ഞു. ഡോ. രാംദാസ്, മിനി ആന്റണി, പ്രതിഭ പ്രമോദ്, കെ.ജി. സിജി എന്നിവർ ആശംസകൾ നേർന്നു. ആശുപത്രിയുടെ വളർച്ചയ്ക്കും വികസനത്തിനും അദ്ദേഹം നൽകിയ ദീർഘകാലത്തെ നേതൃത്വത്തെയും നിസ്വാർത്ഥമായ സേവനങ്ങളെയും സഹപ്രവർത്തകർ പ്രശംസിച്ചു.

നവംബർ ഒന്നിനാണ് ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പി.ബി. മൊയ്ദു, കെ. വർഗ്ഗീസ് ജോൺ, കെ.എസ്. ജോൺസൺ, സി.കെ. വിനോദ്, എ.ആർ. രാമചന്ദ്രൻ, ജോൺസൺ ആലപ്പാട്ട്, പി.എം. ശരത് കുമാർ, ജേക്കബ് പോൾ തട്ടിൽ, ജെറ്റോ തൈക്കാട്ടിൽ, ബീന ബെന്നി, ജെസ്സി ഡേവിഡ്, അലീന ജോയ്, അൻസി ലിൻസൺ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.

സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക, ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക രീതിയിൽ നവീകരിക്കുക, അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്കുള്ള സേവനങ്ങൾ വേഗത്തിലും ലളിതവുമായി ലഭ്യമാക്കുക എന്നിവയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മറുപടി പ്രസംഗത്തിൽ ടി.കെ. പൊറിഞ്ചു വ്യക്തമാക്കി. ആശുപത്രിയെ കൂടുതൽ രോഗീസൗഹൃദവും മികച്ചതുമായ ആരോഗ്യകേന്ദ്രമാക്കി മാറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ