Saturday, November 28, 2026
Homeഅമേരിക്കയുഎഇയിലെ റാസ് അൽഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

യുഎഇയിലെ റാസ് അൽഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

യുഎഇയിലെ റാസ് അൽഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച ബാക്കിയുള്ളവരെ തിരിച്ചറിയാൻ നടപടികൾ പുരോഗമിക്കുകയാണ്‌.

അല്‍ വതന്‍ റോഡില്‍ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നൽ യാത്ര ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേർ മരിച്ചതായാണ് ഇന്നലെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

ഇരുപത്തിയാറുകാരിയായ കണ്ണൂർ തലശ്ശേരി സ്വദേശി സംഗീർത്ത സുരേഷ്,കാസർഗോഡ് സ്വദേശി അഷറഫ്,കണ്ണൂർ സ്വദേശി ഹേമന്ദ് പുതിയകാവിൽ എന്നിവരാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും

അഹമ്മദാബാദ് സ്വദേശി ജിഗ്നേഷ് ധന്ജി ഭായ്, തമിഴ്നാട് നിന്നുള്ള ഗോവിന്ദരാജ് മഹാലിംഗം എന്നിവരും മരിച്ചതായി സ്ഥിരീകരണം ഉണ്ട്. മരിച്ച ബാക്കി ഉള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ബസ്സിൽ ആകെ 41 പേരാണ് ഉണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി ഒമാനിലേക്ക് വിസ മാറ്റാൻ പോയവരാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ 12 പേർ ആശുപത്രിയിൽ ചികിത്സയിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ