Wednesday, October 21, 2026
Homeഅമേരിക്കഎബോളയ്ക്കും,പക്ഷിപ്പനിയ്ക്കും,കോവിഡിനുമെതിരെ പൊരുതിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു

എബോളയ്ക്കും,പക്ഷിപ്പനിയ്ക്കും,കോവിഡിനുമെതിരെ പൊരുതിയ ഡോക്ടര്‍ ഡേവിഡ് നബാരോ അന്തരിച്ചു

കോവിഡ് 19, എബോള, പക്ഷിപ്പനി തുടങ്ങിയ മഹാമാരികള്‍ക്കെതിരെയുള്ള ലോകാരോഗ്യസംഘടനയുടെ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ച ബ്രട്ടീഷ് ഡോക്ടര്‍ ഡേവിഡ് നബാരോ (75) അന്തരിച്ചു. ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയെസോസാണ് മരണവിവരം എക്‌സിലൂടെ അറിയിച്ചത്.

ബ്രിട്ടീഷ് ഡോക്ടറായ ഡേവിഡ് നബാരോക്ക് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്കെതിരെയുള്ള പോരാട്ടവും കണക്കിലെടുത്ത് വേള്‍ഡ് ഫുഡ് പ്രൈസ് 2018ല്‍ ലഭിച്ചിട്ടുണ്ട്.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ ആറ് അംഗ പ്രത്യേക സംഘത്തില്‍ പ്രധാനിയായിരുന്നു ഡേവിഡ്. കൊവിഡ് കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 2023-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഡോക്ടര്‍ നബാരോയെ ആദരിച്ചിരുന്നു.

2017-ല്‍ ഡബ്ല്യുഎച്ച്ഒയുടെ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ടെഡ്രോസിനോട് പരാജയപ്പെട്ടു. 2003-ല്‍ ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്തുണ്ടായ ബോംബാക്രമണത്തില്‍ നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ