Thursday, October 22, 2026
Homeഅമേരിക്കഫിലാഡൽഫിയയിൽ വർണാഭമായ ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം

ഫിലാഡൽഫിയയിൽ വർണാഭമായ ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം

ജോസ് മാളേയ്ക്കൽ

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ’ എന്ന മഹത്സന്ദേശം ഉയർത്തിക്കാട്ടി ഒക്ടോബർ 10 ശനിയാഴ്ച്ച ഫിലാഡൽഫിയയിൽ നടന്ന കേരളകത്തോലിക്കാ സ്നേഹകുട്ടായ്‌മയുടെ ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷം വർണാഭമായി. 6680 ക്രൈസ്തവവിശ്വാസത്തിലൂന്നി തനതായ പാരമ്പര്യങ്ങളും, ആചാരങ്ങളും, അനുഷ്‌ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കർ വിശാസനിറവിൽ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു.

ഒക്ടോബർ 10 ശനിയാഴ്ച്ച വിശാല ഫിലാഡൽഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകുട്ടായ്‌മയായ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ (ഐ. എ. സി. എ.) ഇൻഡ്യൻ കാത്തലിക് വാർഷികവും ഹെറിറ്റേജ് ദിനവും അസോസിയേഷന്റെ 48-00 സംയുക്തമായി ആഘോഷിച്ചത് അസോസിയേഷൻ്റെ ചരിത്രതാളുകളിൽ ഇടംപിടിച്ചു. സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനി അയിരുന്നു മുഖ്യാതിഥി.

സെന്റ്. തോമസ് സീറോമലബാർ ദേവാലയകവാടത്തിൽ അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനിക്കു അസോസിയേഷൻ ഭാരവാഹികൾ നേതൃത്വത്തിൽ സ്വീകരണം നല്‌കി. നാലുമണിക്കു തിരുമേനിയുടെ മലങ്കരറീത്തിൽ അർപ്പിക്കപ്പെട്ട കൃതഞ്ജതാബലിയിൽ ഫിലാഡൽഫിയ ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, സെൻ്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, സെ. തോമസ് സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെ. ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ബിപ്പി മാത്യു തറയിൽ എന്നിവർ സഹകാർമ്മികരായി.

2026 ൽ വിവാഹിതരായ ദമ്പതിമാരെയും, രജതജൂബിലി, സുവർണജൂബിലി ആഘോഷിക്കുന്ന എന്നീ വിശേഷാൽ വിവാഹവാർഷികങ്ങൾ ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനി ആശീർവദിക്കുകയും, ഐ. എ. സി. എ. വക പാരിതോഷികങ്ങൾ നൽകി അഭിനന്ദിക്കുകയും ചെയ്തു‌.

ബലിയർപ്പണത്തെതുടർന്നു ഐ. എ. സി. എ. പ്രസിഡൻ്റ് തോമസ് സൈമണിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനി ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് തോമസ് സൈമൺ അധ്യക്ഷപ്രസംഗം നടത്തി. അസോസിയേഷൻ ഡയറക്ടർമാരും, അംഗദേവാലയവികാരിമാരുമായ റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, റവ. ഡോ. ജോർജ് ദാനവേലിൽ, റവ. ഫാ. ബിപ്പി മാത്യു തറയിൽ എന്നിവർ ആശംസകൾനേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ചാർലി ചിറയത്ത് സ്വാഗതവും, ജോ. ട്രഷറർ ഫിലിപ് (ബിജു) ജോൺ നന്ദിയും പ്രകാശിപ്പിച്ചു.

ആദ്ധ്യാത്മിക, സാമൂഹിക മേഖലകളിൽ സേവനത്തിൻ്റെ 48 സംവൽസരങ്ങൾ പൂർത്തിയാക്കിയ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ കാരുണ്യ പ്രവർത്തികളുടെ ഭാഗമായി സ്വരൂപിച്ച പുതിയതും, അധികം ഉപയോഗിക്കാത്തതും, മുഷിയാത്തതുമായ അമേരിക്കൻ വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, കമ്പിളി വസ്ത്രങ്ങളും ഗോസ്‌പൽ മിഷൻ കേന്ദ്രത്തിനു ദാനം ചെയ്യുകയുണ്ടായി.

കൾച്ചറൽ പ്രോഗ്രാമിൻ്റെ ഭാഗമായി ഫിലാഡല്‌ഫിയായിലെ ഡാൻസ് സ്കൂൾ അവതരിപ്പിച്ച നൃത്തങ്ങൾ, യുവജനങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ ചെണ്ടമേളം, ശ്രുതിമധുരമായ ഗാനങ്ങൾ എന്നിവ കാണികൾ നന്നായി ആസ്വദിച്ചു. സ്വപ്പ്ന സജി സെബാസ്റ്റ്യൻ, മെർലിൻ അഗസ്റ്റിൻ എന്നിവർ അവതാരകരായി. സ്നേഹവിരുന്നോടെ ഇൻഡ്യൻ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേർന്ന ഹെറിറ്റേജ് ദിനാഘോഷങ്ങൾക്കു തിരശീല വീണു.

വാർത്ത : ജോസ് മാളേയ്ക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ