തിരുവനന്തപുരം: മധ്യ പൗരസ്ത്യ ദേശത്തെ പ്രതിബദ്ധതയാർന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനും പൗരാവകാശ പ്രവർത്തകനുമായിരുന്ന പി.വി. വിവേകാനന്ദിന്റെ ഓർമയ്ക്കായി ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സ് ഏർപ്പെടുത്തിയ മാധ്യമ അവാർഡ് emalayalee.com, worldmalayaleevoice.com എഡിറ്റർ സിൽജി തോമസി (സിൽജി ജെ ടോം) ന് സമ്മാനിച്ചു .
നവംബർ 14-ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ആക്ഷൻ കൗൺസിൽ ഫോർ സിവിൽ റൈറ്റ്സിന് വേണ്ടി ഡോ. ജയനാരായൺജി അവാർഡ് സമ്മാനിച്ചു.
ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തനത്തിലെ പരിചയസമ്പത്തും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളും മുൻനിർത്തിയാണ് അവാർഡ് സമ്മാനിച്ചത് .
അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രത്തിൽ ദീർഘകാലം എഡിറ്ററായിരുന്നു. സിൽജി ജെ ടോം എന്ന പേരിൽ ഫീച്ചറുകളും ലേഖനങ്ങളും പുസ്തക ആസ്വാദനങ്ങളും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് ട്രാൻസ്‌ലേഷനുകളും നോവൽ വിവർത്തനങ്ങളും നടത്തി ശ്രദ്ധേയയാണ് . എഴുത്തുകൂട്ടം The Commune Of Letters അംഗമാണ്.
കോട്ടയം, അയ്മനം പുലിക്കുട്ടിശ്ശേരി, പന്നയ്‌ക്കൽ തോമസ് ജോർജാണ് ഭർത്താവ്. മക്കൾ : സെബിൻ , സച്ചിൻ . വിമോചനസമരകാലത്തും തുടർന്നും കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഇ എം ജോൺ ചമ്പക്കരയുടെ മകളാണ്.



