Saturday, November 7, 2026
Homeഅമേരിക്കതൃശ്ശൂരിൽ നിന്ന് ലോസ് ഏഞ്ചൽസ് സിറ്റി ഹാളിലേക്ക്: നിത്യ രാമൻ പുതിയ മേയർ

തൃശ്ശൂരിൽ നിന്ന് ലോസ് ഏഞ്ചൽസ് സിറ്റി ഹാളിലേക്ക്: നിത്യ രാമൻ പുതിയ മേയർ

പി പി ചെറിയാൻ

 പി പി ചെറിയാൻ

ലോസ് ഏഞ്ചൽസ് : കേരളത്തിലെ തൃശ്ശൂരിൽ വേരുകളുള്ള നിത്യ രാമൻ ലോസ് ഏഞ്ചൽസ് നഗരത്തിൻ്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ഉയർന്ന പദവിയിലെത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരിയും ഏഷ്യൻ വംശജയുമാണ് അവർ.

തൃശ്ശൂരിലെ അയ്യർ കുടുംബത്തിൽ ജനിച്ച ഈ ഇന്ത്യൻ-അമേരിക്കൻ വനിതക്ക് ആറ് വയസ്സുള്ളപ്പോഴാണ് അമേരിക്കയിലെ ലൂസിയാനയിലേക്ക് ചേക്കേറിയത്. പിന്നീട് ഇവർ മസാച്യുസെറ്റ്സിലെ ബർലിംഗ്ടണിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

നിത്യ രാമൻ്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും കുടുംബത്തിൻ്റെ വേരുകൾ തൃശ്ശൂരിലാണ് ഉള്ളത്. മികച്ച വിദ്യാഭ്യാസം നേടിയ നിത്യ അർബൻ പ്ലാനിംഗ് രംഗത്താണ് തൻ്റെ കരിയർ കെട്ടിപ്പടുത്തത്. 2003-ൽ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദം നേടിയ അവർ, 2008-ൽ മാസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. തൻ്റെ 22-ാം വയസ്സിലാണ് നിത്യ അമേരിക്കൻ പൗരത്വം നേടുന്നത്.

തുടർന്ന് 23-ാം വയസ്സിൽ ഇന്ത്യയിലേക്ക് മടങ്ങിയ അവർ, ചെന്നൈ നഗരത്തിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ‘ട്രാൻസ്‌പെരൻ്റ് ചെന്നൈ’ (സുതാര്യ ചെന്നൈ) എന്ന ഗവേഷണ സ്ഥാപനത്തിന് തുടക്കമിട്ടു.

2020-ൽ സജീവ പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ച നിത്യ രാമൻ, ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത് തുടർച്ചയായിട്ടാണ് ഇപ്പോൾ നഗരത്തെ നയിക്കാൻ ലോസ് ഏഞ്ചൽസിലെ ജനങ്ങൾ അവരെ മേയറായി തിരഞ്ഞെടുത്തിരിക്കുന്നത്. ആഗോളതലത്തിൽ മലയാളികൾക്കും മുഴുവൻ ഇന്ത്യക്കാർക്കും ഒരുപോലെ അഭിമാനകരമായ നേട്ടമാണിത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ