Saturday, November 7, 2026
Homeഅമേരിക്കപരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

 പി പി ചെറിയാൻ

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ ബിസിനസ് താല്പര്യങ്ങളുമായി ബന്ധമുള്ള ‘യൂണോ ബാങ്ക്’  എന്ന ഡിജിറ്റൽ ബാങ്കിന്റെ തകർച്ചയെത്തുടർന്നാണ് രാജ്യത്ത് നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങൾ അരങ്ങേറിയത്.

വ്യാഴാഴ്ച തന്നെ രാജിവെക്കാമെന്ന് പെന്യ അറിയിച്ചിരുന്നെങ്കിലും, സെനറ്റർമാർ അത് സ്വീകരിക്കാൻ തയ്യാറായില്ല. പകരം പെന്യയെ ഇംപീച്ച് ചെയ്യാനും ദുരന്തപൂർണ്ണമായ ഭരണവീഴ്ചയ്ക്ക് കുറ്റം ചുമത്താനുമാണ് സെനറ്റ് തീരുമാനിച്ചത്. ഇതോടെ മുൻ പ്രസിഡന്റുമാർക്ക് സാധാരണയായി ലഭിക്കുന്ന നിയമപരമായ പരിരക്ഷ പെന്യയ്ക്ക് നഷ്ടമായി. സ്വന്തം ഭരണകക്ഷിയിലെ അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത വോട്ടെടുപ്പിൽ 45-ൽ 44 സെനറ്റർമാരും ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തു (ഒരു സെനറ്റർ ഹാജരായിരുന്നില്ല).

പെന്യയെ പുറത്താക്കിയതിന് പിന്നാലെ പരാഗ്വേയുടെ വൈസ് പ്രസിഡന്റ് പെഡ്രോ അലിയാന ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2028 വരെയുളള കാലാവധി അലിയാന പൂർത്തിയാക്കും.

പരാഗ്വേ സെൻട്രൽ ബാങ്ക് ഏറ്റെടുത്തതിനെത്തുടർന്ന് യൂണോ ബാങ്കിന്റെ പ്രവർത്തനം നിലച്ചതോടെ രാജ്യത്തെ പകുതിയിലധികം ജനങ്ങളുടെ സമ്പാദ്യവും പെൻഷൻ തുകയും കൈവശപ്പെടുത്താനാകാത്ത അവസ്ഥയിലാണ്. ഏകദേശം 30 ലക്ഷത്തോളം നിക്ഷേപകരുടെ പണം തടസ്സപ്പെട്ടത് തലസ്ഥാനമായ അസുൻസിയോൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് വഴിവെച്ചു.

കഴിഞ്ഞ വർഷം വരെ ഈ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന പെന്യ, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. എന്നാൽ അധികാര ദുർവിനിയോഗം, സാമ്പത്തിക ക്രമക്കേടുകൾ മറച്ചുവെക്കാൻ ശ്രമിക്കൽ, പെൻഷൻ ഫണ്ടുകൾ വഴിതിരിച്ചുവിടൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സെനറ്റ് പെന്യക്കെതിരെ ഉയർത്തിയിരിക്കുന്നത്.

വിശ്വാസവഞ്ചന, സ്വാധീനം ഉപയോഗിച്ച് വഴിവിട്ട സഹായം ചെയ്യൽ, ഫണ്ട് കൃത്രിമം കാണിക്കൽ എന്നിവയിൽ പെന്യയെ ചോദ്യം ചെയ്യുമെന്ന് പ്രോസിക്യൂട്ടർ സിൽവിയ മാർഗരിറ്റ ഗോൺസാലസ് വെസ്റ്റർ അറിയിച്ചു.

“നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി അഴിമതിക്കഥയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും പൗരന്മാർക്കും ഭരണകൂടത്തിനും ഏറ്റ കനത്ത പ്രഹരമാണ്.”റഫായാൽ ഫിലിസോള, സെനറ്റർ പറഞ്ഞു

“സാമ്പത്തിക തകർച്ച കാരണം പ്രയാസം അനുഭവിക്കുന്ന എല്ലാ പൗരന്മാർക്കും പൂർണ്ണമായ നഷ്ടപരിഹാരം നൽകും,” എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അലിയാന വ്യക്തമാക്കി.

അതേസമയം, പെന്യക്കെതിരെയുള്ള ആരോപണങ്ങൾ ഉത്തരവാദിത്തമില്ലാത്തതും അവസരവാദപരവുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ റികാർഡോ പ്രെഡ പ്രതികരിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ “ജനങ്ങളുടെ വിശ്വാസം തകർക്കാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല” എന്ന് പെന്യ പ്രതികരിച്ചിരുന്നു

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ