Thursday, October 29, 2026
Homeഅമേരിക്കനൈജീരിയയില്‍ കൂട്ടക്കൊല: അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ 62 പേർ കൊല്ലപ്പെട്ടു, 52 പേർക്ക് പരിക്കേറ്റു

നൈജീരിയയില്‍ കൂട്ടക്കൊല: അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ 62 പേർ കൊല്ലപ്പെട്ടു, 52 പേർക്ക് പരിക്കേറ്റു

അബുജ: നൈജീരിയയില്‍ കൂട്ടക്കൊല നടന്നതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ നൈജീരിയയിലെ ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 62 പേര്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 62 പേര്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യത്തെ അടിയന്തര ഏജന്‍സി ചൊവ്വാഴ്ച പ്രാദേശിക മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 23ന് താരബ സംസ്ഥാനത്തെ ബിന്നാരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. തോക്കുധാരികള്‍ താമസക്കാരെ ആക്രമിക്കുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി (NEMA)യുടെ സംസ്ഥാന തലവന്‍ ലദാന്‍ അയൂബ വ്യക്തമാക്കി.

ബിന്നാരി ഗ്രാമത്തിലെ മാര്‍ക്കറ്റിലാണ് തോക്കുധാരികള്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തി ആക്രമണം നടത്തിയത്. അവര്‍ പ്രദേശവാസികൾക്ക് നേരെ വെടിയുതിര്‍ത്തതോടെ ആളുകള്‍ പല ദിശകളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ