Friday, April 12, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 26| തിങ്കൾ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 26| തിങ്കൾ ✍അർച്ചന കൃഷ്ണൻ

“പോരാടാനുളള ധൈര്യം മനുഷ്യർക്കില്ലായിരുന്നുവെങ്കിൽ മനുഷ്യജീവിതം എത്രയോ ദുരിതപൂർണ്ണമാകുമായിരുന്നു”.

വിൻസെന്റ് എം വാൻഗോഗ്

ഓരോ ജീവനും ഭൂമിയിൽ നിലനിൽക്കുന്നത് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ്. വ്യക്തികളിലും,സമൂഹത്തിലും പ്രധാനമായും കാണുന്ന പ്രവണതയാണ് ശരിയേതെന്ന് കണ്ടെത്തി മനസ്സിലാക്കുന്നതിനുമപരി പലർക്കും ഇഷ്ടം തെറ്റിദ്ധരിപ്പിക്കാനാണ്‌. കള്ളങ്ങൾക്ക് പല വേഷങ്ങളും, ഭാവങ്ങളുമുണ്ടാകും. കാലത്തിനും, സാഹചര്യങ്ങൾക്കും സംഭവങ്ങൾക്കുമനുസരിച്ച്‌ അവയുടെ നിറവും ശൈലിയും മാറിക്കൊണ്ടേയിരിക്കും. എന്നാൽ പോരാട്ട വീര്യമുള്ള വ്യക്തി അതിലൊന്നും തളരാതെ മുന്നേറും.

സത്യമേത്‌ അവസരത്തിലുമതിന്റെ തനിമ നിലനിർത്തും. കളവ് പെട്ടെന്ന് പൊലിമ കൈവരും, എന്നാൽ സത്യവും, നീതിയും നിരങ്ങി മാത്രമേ വരുകയുള്ളു. അതിന് അഴകും ആഡംബരവുമില്ലെങ്കിൽ പോലും ആത്മാഭിമാനമുണ്ടാകും. സത്യത്തോടൊപ്പം നിൽക്കുന്നവർക്ക്‌ മറ്റ്‌ അംഗീകാരങ്ങൾ കിട്ടിയില്ലെങ്കിലും, മനസാക്ഷി കുറ്റം വിധിക്കത്തുമില്ല ആത്മസംതൃപ്തിയും ലഭിക്കും. പ്രിയരേ നമ്മൾക്ക് സത്യത്തിന്റെ പാതയിൽ സഞ്ചരിക്കാമെന്നു തീരുമാനത്തോടെ പുതിയയൊരു ദിനം ആരംഭിക്കാം.

ഏവർക്കും സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments