ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വടകരയിൽ സംഘടിപ്പിച്ച ഗാന്ധി സന്ദേശയാത്ര ഷാഫി പറമ്പിൽ എം പി ഗാന്ധി ഫിലിം സൊസൈറ്റി ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കാലങ്ങൾ പിന്നിടുംതോറും മാറ്റുകൂടുന്നതാണ് ഗാന്ധിയൻ തത്ത്വ സംഹിതകൾ എന്ന് ഷാഫി പറമ്പിൽ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മോഹനൻ പി എം അധ്യക്ഷത വഹിച്ചു. അഡ്വ. ഐ. മൂസ, ലത്തീഫ് കല്ലറയിൽ, പുറന്തോടത്ത് സുകുമാരൻ, പി പി രാജൻ, എം അബ്ദുൾ സലാം, പി എ ഖാദർ, റീജ മണിയൂർ, എ എം കുഞ്ഞികണ്ണൻ, മോഹനൻ പുത്തൂർ, മനോജ് ആവള, എം സി മോഹനൻ എന്നിവർ സംസാരിച്ചു.
സമൂഹത്തിൽ ഉടലെടുത്തുവരുന്ന ദുഷ് പ്രവണതകൾക്ക് ഗാന്ധി സന്ദേശങ്ങളിലൂടെ മോചനം എന്ന ലക്ഷ്യം വച്ചു കൊണ്ടാണ് ഫിലിം സൊസൈറ്റി സന്ദേശയാത്ര സംഘടിപ്പിച്ചത്.



