Sunday, April 26, 2026
Homeഅമേരിക്ക11,001 ഡോളറിന്റെ ചാരിറ്റി ചെക്ക് അമേരിക്കൻ കാൻസർ സൊസൈറ്റിയ്ക്ക് കൈമാറി

11,001 ഡോളറിന്റെ ചാരിറ്റി ചെക്ക് അമേരിക്കൻ കാൻസർ സൊസൈറ്റിയ്ക്ക് കൈമാറി

റോജീഷ് സാം സാമുവൽ

ഫിലഡൽഫിയ: വൈസ്മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ, ഫ്രണ്ട്സ് ഫിറ്റ്നസ് സെൻ്റർ, ഫ്രണ്ട്സ് റണ്ണിംഗ് ക്ലബ്ബ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട Miles 4 Smiles എന്ന ദീർഘ ദൂര ഓട്ട മത്സരത്തിൽ നിന്നും ലഭിച്ച $11,001 അമേരിക്കൻ കാൻസർ സൊസൈറ്റിയ്ക്കു കൈമാറി.

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പ്രതിനിധി മിസ്.മൊണീക്ക് റിയോട്ടോ ആണ് 5K അഡ്‌മിൻ ടീമിൽ നിന്നും ചെക്ക് കൈപ്പറ്റിയത്. സ്പോൺസർമാരായ ജോസഫ് കുന്നേൽ, അനു സ്ക്കറിയ, ജോബിൻ മാത്യു, റോജിഷ് സാമുവേൽ, സുബിൻ ഏബ്രഹാം, അനജ് മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. റേസ് ഡയറക്ടർമാരായ ബിനു സി. തോമസ്, സന്ദീപ് മാത്യൂസ് എന്നിവർ സ്പോൺസർമാർക്കു കൃതജ്ഞത അറിയിയ്ക്കുകയും പ്രോജക്ടിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദമായി സംസാരിയ്ക്കുകയും ചെയ്തു.

കൃത്യതയാർന്ന ആസൂത്രണവും ചിട്ടയായുള്ള ക്രമീകരണങ്ങളും സുഗമമായ നടത്തിപ്പും കൊണ്ട് ഈ പ്രോഗ്രാം ഉന്നത നിലവാരം പുലർത്തി എന്ന് സ്പോൺസർമാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. തുടർന്ന് മിസ്. മൊണീക്ക് റിയോട്ടോ അമേരിക്കൻ കാൻസർസൊസൈറ്റിയുടെ പേരിലുള്ള കൃതജ്ഞത അറിയിച്ചു സംസാരിച്ചു. പരിസര പ്രദേശങ്ങളിൽ നടത്തപ്പെടുന്ന 5K മത്സരങ്ങളെ അപേക്ഷിച്ച് Miles 4 Smiles വ്യത്യസ്ഥമായ ഒരു അനുഭവമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണെന്നും സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിയ്ക്കാൻ കഴിയുന്ന ഇത്തരം പ്രോഗ്രാമുകൾ ഇനിയും ഉണ്ടാകട്ടെ എന്നും അവർ കൂട്ടിച്ചേർത്തു.

വൈസ്മെൻസ് പ്രസിഡൻ്റ് ലിജോ ജോർജ്ജ്, ട്രഷറാർ ജയ്സൺ ഫിലിപ്പ്, റൺ ക്ലബ്ബ് ഡയറക്ടർ ജിമ്മി കോശി എന്നിവരും ചടങ്ങിൽ സംസാരിച്ചു. സ്പോൺസർമാരുടേയും പങ്കെടുത്തവരുടേയും അഭ്യർത്ഥന പ്രകാരം അടുത്ത വർഷവും സെപ്റ്റംബറിൽ Miles 4 Smiles നടത്തുവാൻ തീരുമാനിച്ചതായി റേസ് ഡയറക്ടർമാരായ ബിനു സി. തോമസ്, സന്ദീപ് മാത്യൂസ് എന്നിവർ അറിയിച്ചു.

 റോജീഷ് സാം സാമുവൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com