Wednesday, April 15, 2026
Homeഅമേരിക്കബേ ഏരിയ മിഡിൽ സ്കൂൾ സംഘട്ടനം 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള എട്ട്...

ബേ ഏരിയ മിഡിൽ സ്കൂൾ സംഘട്ടനം 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള എട്ട് പെൺകുട്ടികൾ അറസ്റ്റിൽ

-പി പി ചെറിയാൻ

നോവാറ്റോ{കാലിഫോർണിയ}: ബേ ഏരിയ മിഡിൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തുകയും തുടർന്ന് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇതേ സ്കൂളിലെ 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ള എട്ട് പെൺകുട്ടികളെ പോലീസ് ഈ ആഴ്ച അറസ്റ്റ് ചെയ്തു

സിനലോവ മിഡിൽ സ്‌കൂളിലെ എട്ട് വിദ്യാർത്ഥികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയും ഗൂഢാലോചനയും കുറ്റകൃത്യവും ആരോപിച്ച് മരിൻ കൗണ്ടി ജുവനൈൽ ഹാളിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി നൊവാറ്റോ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

മെയ് 24 ന് ഉച്ചഭക്ഷണത്തിന് ശേഷം സ്‌കൂളിൽ ഒത്തുകൂടിയ സംഘം മറ്റൊരു വിദ്യാർത്ഥിയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി അധികൃതർ പറഞ്ഞു.

അവർ ആക്രമിക്കുമ്പോൾ മറ്റ് കുട്ടികൾ ഇത് ഫോണിൽ റെക്കോർഡ് ചെയ്യുകയും വഴക്കിന് മുതിരുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഒരു വിദ്യാർത്ഥി ഇടപെടാൻ ശ്രമിച്ചെങ്കിലും ആക്രമിക്കപ്പെട്ടു; ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പികുകയും ചെയ്തു

റ്റി വിയിൽ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ നിലത്തിരിക്കുന്ന ഒരു പെൺകുട്ടിയെ മറ്റ് മൂന്ന് വിദ്യാർത്ഥികൾ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതായി കാണിച്ചു.

നോവാറ്റോ പോലീസ്, നോവാറ്റോ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ്, സിനലോവ മിഡിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ ചേർന്ന് അന്വേഷണം ആരംഭിച്ചതായും ആക്രമണത്തിന് ഉത്തരവാദികളായ സംഘത്തെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.

“ഇത് ഭയാനകമായ ആക്രമണമായിരുന്നു,, “ഇത് പൂർണ്ണമായും അസ്വീകാര്യമാണ്, സഹിക്കില്ല.”” ജില്ലാ സൂപ്രണ്ട് ട്രേസി സ്മിത്ത് യോഗത്തിൽ പറഞ്ഞു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com