Monday, September 21, 2026
Homeഅമേരിക്കന്യൂയോർക്ക് ഗവർണറുടെ ഐ.സി.ഇ മാസ്ക് നിരോധനം ഫെഡറൽ കോടതി തടഞ്ഞു

ന്യൂയോർക്ക് ഗവർണറുടെ ഐ.സി.ഇ മാസ്ക് നിരോധനം ഫെഡറൽ കോടതി തടഞ്ഞു

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഫെഡറൽ ഏജന്റുമാർ മാസ്ക് ധരിക്കുന്നത് വിലക്കിക്കൊണ്ട് ഗവർണർ കാത്തി ഹോചുൾ കൊണ്ടുവന്ന നിയമം ഫെഡറൽ കോടതി തടഞ്ഞു. അൽബാനിയിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി മേ എ. ഡി’ആഗോസ്റ്റിനോയാണ് തിങ്കളാഴ്ച ന്യൂയോർക്ക് സർക്കാരിന്റെ ഈ നടപടി താൽക്കാലികമായി സ്റ്റേ ചെയ്തത്.

കേന്ദ്ര ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നത് ഭരണഘടനയുടെ ‘സൂപ്രമസി ക്ലോസ്’ ലംഘനമാണെന്നും, നീതി ന്യായ വകുപ്പ് മുന്നോട്ടുവെച്ച വാദങ്ങൾ ശരിവെച്ചുകൊണ്ടുമാണ് കോടതി ഉത്തരവ്. കഴിഞ്ഞ മാസം വിർജീനിയ കൊണ്ടുവന്ന സമാനമായ മാസ്ക് നിരോധനവും ഇതേ നിയമപരമായ കാരണത്താലാണ് കോടതി റദ്ദാക്കിയത്.

ഫെഡറൽ ഏജന്റുമാർക്ക് എതിരെയും അവരുടെ കുടുംബങ്ങൾക്ക് എതിരെയും വലിയ തോതിലുള്ള വധഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് സുപ്രധാനമാകുന്നത്. അതേസമയം, പ്രാദേശിക പോലീസ് ഫെഡറൽ ഏജൻസികളുമായി സഹകരിക്കുന്നത് തടയുന്ന ഹോചുളിന്റെ നിയമത്തിലെ മറ്റ് ചില വകുപ്പുകൾ പ്രാബല്യത്തിൽ തുടരും.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ