Tuesday, June 30, 2026
Homeഅമേരിക്കടെക്സസിൽ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: 19-കാരിയായ മകൾ ഉൾപ്പെടെ മൂന്ന് പേര് അറസ്റ്റിൽ , ജാമ്യത്തുക...

ടെക്സസിൽ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: 19-കാരിയായ മകൾ ഉൾപ്പെടെ മൂന്ന് പേര് അറസ്റ്റിൽ , ജാമ്യത്തുക 50 ലക്ഷം ഡോളർ വീതം

-പി പി ചെറിയാൻ

ഡെൽ റിയോ (ടെക്സസ്): അഞ്ച് കുട്ടികളുടെ അമ്മയായ 32-കാരി കരോലിൻ ‘കാരോ’ പെന്യയെ പകൽവെളിച്ചത്തിൽ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ മൂന്ന് പ്രതികളിൽ ഏറ്റവും പ്രായം കുറഞ്ഞ പത്തൊൻപതുകാരിയായ അമയ ‘കുക്കി’ ഡയസ് ആണ് പെന്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് അമയ കുക്കി ഡയസ്, സഹോദരി കിറ്റി മിയ ഡയസ് (21), സുഹൃത്ത് കയാന്ദ്ര റെനെ ഫാസ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കോടതി 50 ലക്ഷം ഡോളർ വീതം ജാമ്യത്തുക നിശ്ചയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഡെൽ റിയോ നഗരത്തിൽ വെച്ചാണ് സംഭവം നടന്നത്. കരോലിൻ പെന്യയും പ്രതികളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിന്റെ പാസഞ്ചർ സീറ്റിൽ നിന്നിറങ്ങി വന്ന അമയ കുക്കി, കരോലിനെ കത്തികൊണ്ട് മുതുകിൽ കുത്തുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് മറ്റ് രണ്ട് പ്രതികളും ചേർന്ന് കരോലിനെ മർദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കരോലിനെ ബന്ധുക്കൾ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലും പിന്നീട് സാൻ അന്റോണിയോയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും 7 മണിക്കൂറുകൾക്ക് ശേഷം രാത്രി ഒൻപത് മണിയോടെ മരണത്തിന് കീഴടങ്ങി. പ്രതികൾക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com