Tuesday, September 29, 2026
Homeകേരളംമാസപ്പടി കേസ്; ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാകില്ല സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.

മാസപ്പടി കേസ്; ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാകില്ല സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.

കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താതെ നേരിട്ട് കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് അറിയിച്ചത്.

ഒരു ഡയറിയിൽ നിന്നുള്ള വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചു. അതേസമയം, കേസ് എടുക്കാൻ ആവശ്യമായ മൊഴികളും മറ്റ് വിവരങ്ങളും ഇ.ഡി നൽകിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ശുപാർശ കത്തും ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ