Wednesday, October 7, 2026
Homeഅമേരിക്കകാലിഫോർണിയയിലെ യെല്ലോ ബാങ്ക് ബീച്ചിൽ ഉറങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട്...

കാലിഫോർണിയയിലെ യെല്ലോ ബാങ്ക് ബീച്ചിൽ ഉറങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.

-പി പി ചെറിയാൻ

സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ യെല്ലോ ബാങ്ക് ബീച്ചിൽ ഉറങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. . യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ലീഗൽ സ്റ്റഡീസ് (നിയമ പഠനം) വിദ്യാർത്ഥിനിയായിരുന്നു ഹർഷിത നായർ. മഹിയൽ സ്രാൻ, സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് (പൊതുജനാരോഗ്യം) വിദ്യാർത്ഥിനിയുമായിരുന്നു. ഫ്രീമോണ്ടിലെ വാഷിംഗ്ടൺ ഹൈസ്‌കൂളിൽ നിന്ന് 2023-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവർക്കും 2027-ൽ ബിരുദം ലഭിക്കേണ്ടതായിരുന്നു.

അപ്രതീക്ഷിതമായി എത്തിയ ശക്തമായ വേലിയേറ്റവും അപകടകരമായ തിരമാലകളും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മാറിക്കൊണ്ടിരുന്ന തീരദേശ കാലാവസ്ഥയും ശക്തമായ തിരമാലകളുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തകർ ഇരുവരെയും കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് കടൽ സുരക്ഷാ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

മരിച്ച ഹർഷിത നായർ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നെന്ന് യുസി ബെർക്ക്‌ലിയിലെ സഹപ്രവർത്തകർ അനുസ്മരിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ