മെക്സിക്കോ: ഡേറ്റിംഗ് ആപ്പുകൾ വഴി പ്രായമായ പുരുഷന്മാരെ പരിചയപ്പെട്ട്, മയക്കുമരുന്ന് നൽകി പണവും രേഖകളും കവരുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഇരുപത്തിയൊന്നുകാരനായ യുഎസ്-മെക്സിക്കൻ പൗരത്വമുള്ള അറോറ ഫെൽപ്സ് (44) എന്ന യുവതിയെ എഫ്.ബി.ഐ (FBI) അറസ്റ്റ് ചെയ്തു.
ടാബ്‌ലെറ്റുകളും മയക്കുമരുന്നുകളും നൽകി ബോധംകെടുത്തി ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ സെക്യൂരിറ്റി വിവരങ്ങൾ എന്നിവ കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.
ചുരുങ്ങിയത് 11 പേരെങ്കിലും ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ. ഇതിൽ രണ്ട് പേർ കൊല്ലപ്പെട്ടു.യുഎസിലും മെക്സിക്കോയിലുമായി തട്ടിപ്പ്, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
മെക്സിക്കോയിൽ നിലവിൽ തടവിലുള്ള ഇവരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം യുഎസിന് കൈമാറും. കേസന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.



