Monday, October 5, 2026
Homeഅമേരിക്കപ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

പ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

പി.പി. ചെറിയാൻ

പ്ലാനോ(ഡാലസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി. പ്ലാനോ സ്വദേശിയായ ആഷർ വാൻ (18) നൽകിയ പരാതിയിൽ, സമ്മർ സ്മിത്ത്, അഭിഭാഷകയായ കിം ടി. കോൾ എന്നിവർ 3.2 ദശലക്ഷം ഡോളർ (ഏകദേശം 26.5 കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്.

2021-ൽ ഒരു ഉറക്കത്തിനിടയിൽ (sleepover) ആഷർ വാനും സുഹൃത്തുക്കളും ചേർന്ന് സമ്മർ സ്മിത്തിന്റെ മകന് മൂത്രം കലർത്തിയ പാനീയം നൽകിയെന്നതായിരുന്നു വിവാദം. ഇതിനെ വംശീയ അതിക്രമമായും ക്രൂരമായ മർദ്ദനമായും ചിത്രീകരിച്ച് സമ്മർ സ്മിത്ത് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തി. ഇത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ആഷറിനും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള ഭീഷണികൾക്കും ആക്രമണങ്ങൾക്കും കാരണമാവുകയും ചെയ്തു.

കുട്ടികൾ തമ്മിലുണ്ടായ മോശം തമാശയെ വംശീയ അതിക്രമമായി ചിത്രീകരിച്ച് ആഷറിന്റെ ജീവിതം തകർത്തുവെന്ന് കോടതി കണ്ടെത്തി.കുട്ടിയുടെ ചികിത്സയ്ക്കും പഠനത്തിനുമായി ‘GoFundMe’ വഴി പിരിച്ചെടുത്ത 1.19 ലക്ഷം ഡോളർ, സമ്മർ സ്മിത്തും അഭിഭാഷകയും ആഡംബര ജീവിതത്തിനായി ചിലവഴിച്ചതായി തെളിവുകൾ പുറത്തുവന്നു.

ആഷറിന്റെ സ്വകാര്യത ലംഘിച്ചതിനും മനഃപൂർവം മാനസിക വിഷമം ഉണ്ടാക്കിയതിനും ജൂറി പ്രതികളെ കുറ്റക്കാരായി വിധിച്ചു.

തന്റെ മേൽ വർഷങ്ങളായി ഉണ്ടായിരുന്ന കരിനിഴൽ ഒഴിഞ്ഞുപോയെന്നും ഈ വിധി വലിയ ആശ്വാസമാണെന്നും ആഷർ വാൻ പ്രതികരിച്ചു. എന്നാൽ വിധിനെതിരെ അപ്പീൽ നൽകുമെന്ന് സമ്മർ സ്മിത്ത് അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ