Saturday, October 3, 2026
Homeഅമേരിക്കടെക്സാസ് ഗവർണർ സ്ഥാനാർത്ഥിയായി ജിന ഹിനോസോജസാ മത്സരത്തിൽ

ടെക്സാസ് ഗവർണർ സ്ഥാനാർത്ഥിയായി ജിന ഹിനോസോജസാ മത്സരത്തിൽ

ടെക്സാസ്: ടെക്സാസ് സംസ്ഥാനത്തെ ഡെമോക്രാറ്റിക് പ്രതിനിധിയും ആസ്റ്റിൻ നഗരത്തെ പ്രതിനിധീകരിക്കുന്ന ജിന ഹിനോസോജസാ 2026ലെ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അഞ്ചു തവണ നിയമസഭയിലെത്തിയ ഹിനോസോജസാ വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളിൽ ഗവർണർ ഗ്രെഗ് അബറ്റിന്റെ ശക്തമായ വിമർശകയായിട്ടുണ്ട്, പ്രത്യേകിച്ച് സ്കൂൾ വൗച്ചർ പദ്ധതികളിൽ.

“പണക്കാരും കോർപ്പറേറ്റുകളും നമ്മുടെ നാട്ടുവഴി പൂട്ടി വില വർധിപ്പിക്കുകയും ആരോഗ്യപരിചരണത്തിൽ നിന്നും നാം അകറ്റപ്പെടുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ, ഗവർണറായ അബറ്റ് ഇവർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്,” എന്നായിരുന്നു ഹിനോസോജസയുടെ പ്രചാരണ വീഡിയോയിലുളള ആഹ്വാനം.

ഹിനോസോജസയുടെ മത്സരപ്രഖ്യാപനത്തോടെ ഡെമോക്രാറ്റിക് മത്സരരംഗം കൂടുതൽ ശക്തമാകുന്നു. മറ്റ് സ്ഥാനാർത്ഥികളിൽ ഹൂസ്റ്റണിലെ ബിസിനസുകാരനായ ആൻഡ്രൂ വൈറ്റ്, റാഞ്ചറും ഫയർഫൈറ്ററുമായിരുന്ന ബോബി കോൾ, ബെൻജമിൻ ഫ്ലോറസ് (ബേ സിറ്റി കൗൺസിൽ അംഗം) എന്നിവരാണ്.

ഹിനോസോജസയ്ക്ക് എതിരായി അബട്ടിന് ശക്തമായ സാമ്പത്തിക പിന്തുണയുണ്ടെങ്കിലും, “ജനങ്ങളുടെ കാര്യങ്ങൾക്കായി ഞാൻ മത്സരിക്കും” എന്ന് അവർ പറഞ്ഞു. പബ്ലിക് സ്കൂളുകൾക്ക് ശക്തമായ പിന്തുണയുമായി പ്രചാരണത്തിൽ ആകർഷണം ഉണ്ടാക്കാനാണ് ഹിനോസോജസ ലക്ഷ്യമിടുന്നത്.

ഹിനോസോജസ ബുധനാഴ്ച ബ്രൗൺസ്ഫില്ലിൽ നടത്തിയ റാലിയിലൂടെയാണ് ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ