Wednesday, April 15, 2026
Homeഅമേരിക്കവേൾഡ് ട്രേഡ് സെന്റർ സ്മാരകത്തിൽ ഡോ. ശശി തരൂരുമായി അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് കൂടിക്കാഴ്ച...

വേൾഡ് ട്രേഡ് സെന്റർ സ്മാരകത്തിൽ ഡോ. ശശി തരൂരുമായി അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് കൂടിക്കാഴ്ച നടത്തി

മാർട്ടിൻ വിലങ്ങോലിൽ

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) നേതൃത്വം, ഇന്ത്യൻ പ്രതിനിധി സംഘം വേൾഡ് ട്രേഡ് സെന്റർ സ്മാരകം സന്ദർശിച്ച വേളയിൽ മുന്‍ യു.എന്‍. നയതന്ത്രജ്ഞനും ലോക്സഭാംഗവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ AMLEU ബോർഡ് നേതൃത്വം അദ്ദേഹത്തിനു ചലഞ്ച് കോയിൻ പുരസ്കാരം സമ്മാനിച്ചു.

ഡോ. ശശി തരൂർ, ന്യൂയോർക്ക് സിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നിധിൻ എബ്രഹാം (AMLEU പ്രസിഡന്റ്), NY–NJ പോർട്ട് അതോറിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി), തുടങ്ങിയവരൊപ്പം.

പ്രശസ്തമായ ന്യൂയോർക്ക് സിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നിധിൻ എബ്രഹാം (AMLEU പ്രസിഡന്റ്), NY–NJ പോർട്ട് അതോറിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി) എന്നിവർ ഡോ. ശശി തരൂരുമായി ആശയവിനിമയം നടത്തി.

സമൂഹത്തിന്റെ നിയമനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കും നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പ്രതീകാത്മകവും ചരിത്രപ്രാധാന്യവുമുള്ള വേൾഡ് ട്രേഡ് സെൻറർ സ്മാരകത്തിൽ നടന്ന യോഗം ആഗോള സഹകരണത്തിന്റെയും, സാംസ്‌കാരിക പ്രതിനിധിത്വത്തിന്റെയും, രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതുമായിരുന്നു.

AMLEU ചലഞ്ച് കോയിൻ ഡോ. ശശി തരൂരിന് സമർപ്പിച്ചത് വെറും ഔപചാരിക ചടങ്ങ് മാത്രമല്ല, പാരമ്പര്യവും സേവനവും പങ്കുവെക്കുന്ന മൂല്യങ്ങളിലൂടെ രണ്ട് ലോകങ്ങൾ തമ്മിലുള്ള ആഴമുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ കൈമാറ്റമായിരുന്നു എന്ന് AMLEU പ്രസിഡന്റ് ലഫ്റ്റനന്റ് നിധിൻ എബ്രഹാം പറഞ്ഞു.

കൂടിക്കാഴ്ചയിൽ പങ്കെടുത്ത എല്ലാവർക്കും ലഫ്റ്റനന്റ് നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com