Monday, September 21, 2026
Homeഅമേരിക്കഫിലഡൽഫിയ ചർച്ചിൽ സെപ്റ്റംബർ 10 മുതൽ ത്രിദിന ബൈബിൾ പഠനം

ഫിലഡൽഫിയ ചർച്ചിൽ സെപ്റ്റംബർ 10 മുതൽ ത്രിദിന ബൈബിൾ പഠനം

പ്രസാദ് തീയാടിക്കൽ

റൗലറ്റ്, ടെക്സസ്: ഫിലഡൽഫിയ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ പഠന യോഗങ്ങൾ സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ 12 ശനിയാഴ്ച വരെ നടക്കും. പാസ്റ്റർ അനീഷ് കൊല്ലം ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സെപ്റ്റംബർ 10 വ്യാഴാഴ്ച വൈകിട്ട് 7:30-നും, സെപ്റ്റംബർ 11 വെള്ളിയാഴ്ചയും 12 ശനിയാഴ്ചയും വൈകിട്ട് 7:00 മണിക്കും യോഗങ്ങൾ ആരംഭിക്കും.

“Grow in the Word. Walk in His Truth” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ബൈബിൾ പഠനത്തിൽ ദൈവവചനം ആഴത്തിൽ പഠിക്കാനും ആത്മീയജീവിതത്തിൽ വളരാനും വിശ്വാസികൾക്ക് അവസരമൊരുക്കുന്നതായി സംഘാടകർ അറിയിച്ചു.

ഫിലഡൽഫിയ ചർച്ച്, 7200 Rowlett Rd, Rowlett, TX 75089 എന്ന വിലാസത്തിലാണ് യോഗങ്ങൾ നടക്കുന്നത്. ഏവരെയും ഈ ത്രിദിന ബൈബിൾ പഠനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ