തിരുവനന്തപുരം: കുടപ്പനക്കുന്ന്, (പതിരിപ്പളളി , സാഗര 141) ആയിരൂക്കുഴിയിൽ തോമസ് ചാണ്ടി (ബേബി 85 വയസ്സ്, റിട്ട. എൻജിനീയർ പ്രീമോ പൈപ്പ്സ്, ചവറ) ഓഗസ്റ്റ് 23 ന് ശനിയാഴ്ച വൈകിട്ട് നിര്യാതനായി. ചെങ്ങന്നൂർ മുളക്കുഴ ആയിരൂക്കുഴിയിൽ AK കുഞ്ചാണ്ടി (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) യുടെയും തങ്കമ്മ ചാണ്ടിയുടെയും മകനാണ്. ഭാര്യ: അന്നമ്മ തോമസ് കൊട്ടാരക്കര കരിക്കം തെക്കേക്കര കുടുംബാംഗമാണ്.
സംസ്കാരം: ഓഗസ്റ്റ് 28 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയെ തുടർന്ന് 11 മണിക്ക് പേരൂർക്കട എബനേസർ മാർത്തോമാ പള്ളിയിൽ.
മകൾ: രേണു മേരി തോമസ് (എഞ്ചിനീയർ ടെക്‌നോ പാർക്ക്). മരുമകൻ: ജോസഫ് VA (എഞ്ചിനീയർ ഇൻഫോ പാർക്ക്). കൊച്ചു മക്കൾ: റിയ, ടോം.
സഹോദരിമാർ: കുഞ്ഞമ്മ, ലീലാമ്മ, ഗ്രേസി, മോളി (എയർ ഇന്ത്യ മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ – ന്യൂജേഴ്‌സി). നിലവിലെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിൻ്റെ ഫസ്റ്റ് കസിൻ ആയിരുന്നു അദ്ദേഹം.



