Sunday, April 26, 2026
Homeഅമേരിക്കതെക്കേവീട്ടിൽ ശ്രീ. ടി. ടി. മാത്യു (83) നിര്യാതനായി.

തെക്കേവീട്ടിൽ ശ്രീ. ടി. ടി. മാത്യു (83) നിര്യാതനായി.

വേൾഡ് മലയാളീ കൌൺസിൽ വുമൺ ഫോറം പ്രസിഡന്റ് ശ്രീമതി ഷൈലാ രാജന്റെ പിതാവ് തെക്കേവീട്ടിൽ ശ്രീ. ടി.ടി. മാത്യു (83) നിര്യാതനായി. ഭാര്യ : പരേതയായ ലീലാമ്മ മാത്യു. മക്കൾ : ഷൈല, ഷെറിൻ.

പിതാവിന്റെ ശവസംസ്കാര ശുശ്രുഷകളിൽ പങ്കെടുക്കുവാനായി ശ്രീമതി ഷൈലാ രാജൻ കേരളത്തിലേക്ക് പുറപ്പെട്ടു. ഭൗതീക ശരീരം ഈ വരുന്ന നാലാം തീയതി, വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് മല്ലപ്പുഴശ്ശേരിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾ പൂർത്തീകരിച്ചു 11:45നു കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ സിറിയൻ ചർച്ചിൽ വച്ച് ശവസംസ്കാര ശുശ്രുഷകൾ നടത്തപെടുന്നതുമാണ്. പ്രൊവിൻസ് ഒക്ടോബറിൽ ഗാന്ധി ഭവനിൽ വച്ച് നടത്തപെടുന്ന സമൂഹ വിവാഹവുമായി ബന്ധപെട്ടു കേരളത്തിൽ എത്തിച്ചേർന്നിട്ടുള്ള പ്രൊവിൻസിന്റെ പ്രസിഡന്റ് ശ്രീമാൻ നൈനാൻ മത്തായിയും മറ്റു അംഗങ്ങളും ശവസംസ്കാരത്തിൽ പങ്കെടുത്തു റീത്ത് സമർപ്പിക്കും.

ഫിലാഡൽഫിയ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും ഷൈലാ രാജന്റെ പിതാവിന്റെ നിര്യാണത്തിലുള്ള ദുഖവും അനുശോചനവും രേഖപ്പെടുത്തി.

നൈനാൻ മത്തായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com